Sandeshkhali rape case; Sheikh Shahjahan, the main accused who was arrested, was remanded in police custody for six days
കൊൽക്കത്ത: സന്ദേശ്ഖലി ബലാത്സംഗക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ഷെയ്ഖ് ഷാജഹാനെ ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കൊൽക്കത്ത ഹൈക്കോടതിയാണ് ഷാജഹാനെയും കൂട്ടാളികളെയും കസ്റ്റഡിയിൽ വിട്ടത്. കേസിൽ ഷെയ്ഖ് ഷാജഹാൻ, സുകുമാർ സർദാർ, മെഹ്ബുൽ മൊല്ല എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നത്.
കേസിൽ ഷെയ്ഖ് ഷാജഹാനെയും കൂട്ടാളികളെയും പ്രതിനിധീകരിച്ച് അഭിഭാഷകനായ രാജ ഭൗമിക് സന്ദേശ്ഖാലിയാണ് കോടതിയിൽ ഹാജരായത്. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചാണ് അഭിഭാഷകൻ ജാമ്യം ആവശ്യപ്പെട്ടത്. ഇതിനായി പ്രതികളുടെ മെഡിക്കൽ സർട്ടിഫിക്കറ്റുകളും ഇയാൾ ഹാജരാക്കിയിരുന്നു. നിയമ നടപടികൾക്കനുസരിച്ച് മുന്നോട്ട് പോകുമെന്നും ഭൗമിക് പറഞ്ഞു. ഷാജഹാന്റെ നട്ടെല്ലിന് പ്രശ്‌നമുണ്ട്. എന്നാൽ ഇതിന്റെ രേഖകൾ സിബിഐ സീൽ ചെയ്ത വീട്ടിലാണ്. അത് വിട്ടുകിട്ടാനായി നിവേദനം നൽകിയിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.
അതേസമയം, ഷാജഹാന്റെ സഹോദരൻ ഷെയ്ഖ് ആലംഗീറിനെയും മറ്റ് പ്രതികളെയും കഴിഞ്ഞ ദിവസം ബർഹിത്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. ജനുവരി 5ന് ഇ ഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് ആലംഗീറിനെ സിബിഐ അറസ്റ്റ് ചെയ്തത്. ആലംഗീറിനെ അഞ്ച് ദിവസത്തേയ്‌ക്ക് കൂടി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…