General

“പണിയറിയില്ലെങ്കിൽ രാജിവച്ചിട്ട് പോണം മുഖ്യമന്ത്രീ” ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി സന്ദീപ് വാര്യർ

അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന ക്രമ സമാധാന നിലയിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. പോപ്പുലർ ഫ്രണ്ട് നടത്തുന്ന അക്രമങ്ങളുടേയും കൊലപാതക പരമ്പരകളുടെയും അന്യ സംസ്ഥാന തൊഴിലാളുകളുടെ അക്രമങ്ങളുടെയും പശ്ചാത്തലത്തിലാണ് സന്ദീപ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

” സംസ്ഥാനത്തെ ആഭ്യന്തര പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി സമ്പൂർണമായി പരാജയപ്പെട്ടിരിക്കുന്നു . ചാവക്കാട്ടെ ബിജു , പാലക്കാട്ടെ സഞ്ജിത്ത്‌ , ആലപ്പുഴയിലെ രഞ്ജിത്ത് ശ്രീനിവാസൻ , മാട്ടൂലിലെ ഹിഷാം .. ദിവസങ്ങൾക്കുള്ളിൽ നാല് കൊലപാതകങ്ങളാണ് പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ സംസ്ഥാനത്ത് നടത്തിയത് .

സംസ്ഥാന തലസ്ഥാനത്തടക്കം ഗുണ്ടകൾ പരസ്യമായി അഴിഞ്ഞാടുന്നു . സ്ത്രീകളെ പോലും ആക്രമിക്കുന്നു . കൊലപാതകത്തിനു ശേഷം കാൽ വെട്ടി ദൂരെ എറിയുന്നു . അന്യസംസ്ഥാന തൊഴിലാളികൾ എന്ന ലേബലിൽ അറിയപ്പെടുന്നവർ കലാപം അഴിച്ചു വിടുന്നു . പൊലീസുകാരെ മൃഗീയമായി ആക്രമിക്കുന്നു .

മറുവശത്ത് സംസ്ഥാന സർക്കാർ കൊലക്കേസ് പ്രതികളെ രക്ഷിക്കാൻ ഖജനാവിൽ നിന്നും പണം ചിലവാക്കി സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവന്ന് കേസ് നടത്തുന്നു . എന്ത് വെള്ളരിക്കാപ്പട്ടണമാണിത് ?

തന്റെ ഇംഗിതത്തിനു വഴങ്ങുന്ന ഉത്തരേന്ത്യൻ ഗോസായിമാരെ ലാ ആൻഡ് ഓർഡർ നിയന്ത്രിക്കുന്ന സ്ഥാനങ്ങളിൽ ഇരുത്തി കേരളത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള മലയാളി ഐപിഎസ് ഉദ്യോഗസ്ഥരെ പുന്നയ്ക്കാ വികസന കോർപ്പറേഷൻ എംഡിമാരാക്കി മാറ്റിയ മുഖ്യമന്ത്രി തന്നെയാണ് ഈ അവസ്ഥക്ക് ഉത്തരവാദി .

ടെൻഷനുള്ള ദിവസം മുഖ്യമന്ത്രി സിനിമ കാണുമെന്നാണ് മരുമകൻ മന്ത്രി പറഞ്ഞത് . ഇന്നലെ കലാപകാരികൾ കിഴക്കമ്പലം കത്തിച്ചപ്പോൾ മുഖ്യമന്ത്രി മിന്നൽ മുരളി കാണുകയായിരുന്നോ ? റോമാ നഗരം കത്തിയെരിയുമ്പോൾ വീണ വായിച്ച നീറോ വരെ കേരള മുഖ്യനെ കണ്ടാൽ നാണിച്ചു തല താഴ്ത്തും . പണി അറിയില്ലെങ്കിൽ രാജി വച്ച് പോണം മുഖ്യമന്ത്രി”.

B4 Admin

Recent Posts

പത്രസമ്മേളന ശൈലി മാറ്റാന്‍ ഒരുങ്ങി സര്‍ക്കാര്‍. മാധ്യമങ്ങള്‍ക്ക് ഇനി കടുത്ത നിയന്ത്രണം. നടപ്പിലാക്കുന്നത് കോവിഡ് കാലത്തെ പത്രസമ്മേളനങ്ങളുടെ മാതൃക.ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇനി മുന്‍കൂര്‍ അനുമതി വേണം. മുഖ്യമന്ത്രി സുരക്ഷാ കവചത്തിനുള്ളിലോ?

കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…

24 minutes ago

ഇസ്ലാമിക ഭീകര ബന്ധം . കേരളം ഉൾപ്പെടെ 16 ഇടങ്ങളിൽ NIA റെയ്ഡ്. അന്വേഷണം ബംഗ്ലാദേശ് ഭീകര സംഘടനയുമായി ബന്ധപ്പെട്ടെന്ന് വിവരം.

ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…

58 minutes ago

മരുന്ന് ക്ഷാമമില്ല ചില മരുന്നുകളുടെ കുറവ് മാത്രമെന്ന് ആരോഗ്യമന്ത്രി. മരുന്നില്ലാതെ നട്ടംതിരിഞ്ഞ് രോഗികള്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളുന്നുവോ ?

കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…

1 hour ago

മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി ?. അന്വേഷണം വഴിതിരിച്ചുവിട്ടത് പിണറായിയുടെ ഓഫീസിലെ ഉന്നതന്‍. പുറത്ത് വരുന്നത് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍

കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…

2 hours ago

24 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നു. തനിക്കെതിരെ ഇതുവരെ ഒരു ആരോപണങ്ങളും വന്നിട്ടില്ല. പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍

കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…

14 hours ago

ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എത്രത്തോളം വിജയം നേടി. രണ്ടാംഘട്ടം ലക്ഷ്യമിടുന്നത് ക്യാംപസുകളിലേക്ക്. ലഹരിയുടെ പിടിയില്‍ പെട്ട കൗമാരങ്ങളെ ശുദ്ധീകരിക്കാനാകുമോ ?

കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…

14 hours ago