India

സദ്ഭരണ റാങ്കിംഗിൽ ഒന്നാമതായി ഗുജറാത്ത്; സ്ഥാനം മെച്ചപ്പെടുത്തി ജമ്മുകശ്മീരും; കേരളത്തിന്റെ സ്ഥാനം ഇങ്ങനെ…

ദില്ലി: രാജ്യത്തെ സദ്ഭരണ റാങ്കിംഗിൽ ഗുജറാത്ത് ഒന്നാം സ്ഥാനത്ത്. മഹാരാഷ്‌ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. തൊട്ടുപിന്നാലെ ഛത്തീസ്ഗഡ് ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ മൂന്നും നാലും സ്ഥാനത്തുണ്ട്. കേരളം അഞ്ചാം സ്ഥാനത്താണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പുതിയ റാങ്കിംഗ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. മുൻ വർഷത്തെക്കാൾ സദ്ഭരണത്തിൽ സംസ്ഥാനങ്ങൾ കാര്യമായ നേട്ടമുണ്ടാക്കിയെന്ന് കേന്ദ്രസർക്കാരിന്റെ ഭരണ-പരിഷ്കാര വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം 2019-21 കാലയളവിൽ 8.9 ശതമാനം വളർച്ചയോടെ ഉത്തർപ്രദേശ് നേട്ടമുണ്ടാക്കിയെന്ന് അമിത് ഷാ പറഞ്ഞു. ജമ്മുകശ്മീർ 3.7 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശങ്ങളുടെ ലിസ്റ്റിലാണ് ജമ്മുകശ്മീർ നേട്ടമുണ്ടാക്കിയത്. വാണിജ്യ വ്യവസായം, മാനവവിഭവശേഷി വികസനം, പൊതുജനാരോഗ്യം, പൊതു അടിസ്ഥാന സൗകര്യങ്ങളും വിനിയോഗവും, സാമ്പത്തിക പരിപാലനം, സാമൂഹ്യക്ഷേമം, പരിസ്ഥിതി,ജുഡീഷ്യൽ പബ്ലിക് സെക്യൂരിറ്റി, സിറ്റിസൺ സെൻട്രിക് ഗവേണൻസ് എന്നിവയെല്ലാം പരിഗണിച്ചാണ് സദ്ഭരണ റാങ്കിംഗ് നൽകുന്നത്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, ഗ്രൂപ്പ് എ സംസ്ഥാനങ്ങൾ ഗ്രൂപ്പ് ബി സംസ്ഥാനങ്ങൾ എന്നിങ്ങനെ നാലായി തിരിച്ചാണ് സൂചിക തയ്യാറാക്കിയത്. വലുപ്പം, വൈവിധ്യം എന്നിവ അടിസ്ഥാനമാക്കി സംസ്ഥാങ്ങളെ എ, ബി ഗ്രൂപ്പുകളായി തിരിച്ചപ്പോൾ ഗുജറാത്ത് ഉൾപ്പെടെയുള്ള പട്ടികയിലാണ് കേരളം ഉൾപ്പെട്ടത്.

B4 Admin

Recent Posts

പാക്കറ്റ് ഭക്ഷണങ്ങളിൽ ചുവന്ന മുന്നറിയിപ്പ് ലേബൽ നിർബന്ധം: കേന്ദ്രത്തിനും എഫ്.എസ്.എസ്.എ.ഐയ്ക്കും സുപ്രീം കോടതി നിർദ്ദേശം!

കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അനുവദനീയമായതിലും കൂടുതൽ അടങ്ങിയിട്ടുള്ള പാക്കറ്റ് ഭക്ഷ്യവസ്തുക്കളുടെ മുൻവശത്ത് തന്നെ ഉപഭോക്താക്കൾക്ക് വ്യക്തമായി കാണത്തക്കവിധം മുന്നറിയിപ്പ്…

19 minutes ago

ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഭീകരപ്രവർത്തനങ്ങൾക്കൊരുങ്ങിയ ദമ്പതികൾക്ക് തടവ് ശിക്ഷ: മകളെ സിറിയയിലേക്ക് കൊണ്ടുപോയ കേസിൽ നെതർലാൻഡ്‌സിൽ നടപടി!

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ (ഐ.എസ്) ചേരുകയും ഭീകരകുറ്റകൃത്യങ്ങൾക്ക് തയ്യാറെടുക്കുകയും പ്രായപൂർത്തിയാകാത്ത മകളെ സിറിയയിലേക്ക് കൊണ്ടുപോകുകയും ചെയ്ത കേസിൽ നെതർലാൻഡ്‌സിലെ ദമ്പതികൾക്ക്…

22 minutes ago

26/11 നടുക്കുന്ന ഓർമ്മകൾക്ക് 18 വയസ്സ്: മുറിവുകളുണങ്ങാത്ത ആ കറുത്ത രാത്രിയിൽ നിന്ന് കരുത്തുറ്റ സുരക്ഷാ കോട്ടയായി മാറിയ ഭാരതത്തിന്റെ അതിജീവന ചരിത്രം!

2008 നവംബർ 26 രാത്രി ഒൻപതരയോടെ കറാച്ചിയിൽ നിന്ന് കടൽമാർഗ്ഗം എത്തിയ പത്ത് ലഷ്കർ-ഇ-തൊയ്ബ ഭീകരർ മുംബൈയുടെ ഹൃദയത്തിലേക്ക് ഇരച്ചുകയറിയപ്പോൾ…

8 hours ago

ഭരണഘടനാ ദിനത്തിൽ പരിവർത്തനത്തിന്റെ സന്ദേശം: സാമൂഹിക നീതിയും ദേശീയ ഐക്യവും ഉയർത്തിപ്പിടിച്ച് ഭാരതത്തിന്റെ മുന്നേറ്റം!

ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഭരണഘടനാ മൂല്യങ്ങളെയും സാമൂഹിക നീതിയെയും ദേശീയ ഐക്യത്തെയും അടിസ്ഥാനമാക്കി ഭാരതം കൈവരിച്ച പരിവർത്തന മുന്നേറ്റങ്ങൾ ജനാധിപത്യ ചരിത്രത്തിലെ…

8 hours ago

NIOS-ന്റെ 37-ാം സ്ഥാപകദിനത്തിൽ ആറ് പുതിയ കോഴ്സുകളും രണ്ട് മൊബൈൽ ആപ്പുകളും അവതരിപ്പിച്ചു: എഐ മുതൽ ആയുർവേദം വരെ പഠനാവസരങ്ങൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) 37-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ആറ് പുതിയ അക്കാദമിക്, തൊഴിൽപരമായ കോഴ്സുകളും രണ്ട് മൊബൈൽ…

21 hours ago

ദില്ലി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഇടക്കാല ജാമ്യമില്ല, ദില്ലി പൊലീസിന്റെ മറുപടി തേടി സുപ്രീം കോടതി

2020-ലെ വടക്കുകിഴക്കൻ ദില്ലി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഇടക്കാല ജാമ്യം…

22 hours ago