sangeetha-nataka-academy-award-announced
തിരുവനന്തപുരം: 2021 ലെ കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫെലോഷിപ്പ്, അവാർഡ്, ഗുരുപൂജ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 17 പേരെ അവാർഡിനും 23 പേരെ ഗുരുപൂജ പുരസ്കാരത്തിനും മൂന്ന് പേരെ ഫെലോഷിപ്പിനും തെരഞ്ഞെടുത്തു.
അതേസമയം കഥാപ്രസംഗ കലാകാരൻ വി.ഹർഷകുമാറിനും, നാടകകൃത്ത് കരിവെള്ളൂർ മുരളിക്കും, കർണാടക സംഗീതജ്ഞൻ മാവേലിക്കര പി സുബ്രഹ്മണ്യത്തിനുമാണ് ഫെലോഷിപ്പ്. കൂടാതെ 17 പേര്‍ക്ക് അവാര്‍ഡുകളും, 23 പേര്‍ക്ക് ഗുരുപൂജ പുരസ്‌കാരങ്ങളും നല്‍കും.
പ്രശസ്തിപത്രവും ഫലകവും 50,000 രൂപയും അടങ്ങുന്നതാണ് ഫെലോഷിപ്പ്. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. തൃശൂർ പ്രസ്സ് ക്ലബിൽ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യർ പുൽപ്പാട്ട് അവാര്‍ഡ് പ്രഖ്യാപനം നടത്തി. ചടങ്ങിൽ അക്കാദമി നിർവ്വാഹക സമിതി അംഗങ്ങളായ വി.ടി മുരളി, വിദ്യാധരൻ മാസ്റ്റർ, അക്കാദമി പ്രോഗ്രാം ഓഫീസർ വി.കെ. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…
കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…