Sunday, June 2, 2024
spot_img

കേരള സംഗീത നാടക അക്കാദമി 2021 ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2021 ലെ കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫെലോഷിപ്പ്, അവാർഡ്, ഗുരുപൂജ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 17 പേരെ അവാർഡിനും 23 പേരെ ഗുരുപൂജ പുരസ്കാരത്തിനും മൂന്ന് പേരെ ഫെലോഷിപ്പിനും തെരഞ്ഞെടുത്തു.

അതേസമയം കഥാപ്രസംഗ കലാകാരൻ വി.ഹർഷകുമാറിനും, നാടകകൃത്ത് കരിവെള്ളൂർ മുരളിക്കും, കർണാടക സംഗീതജ്ഞൻ മാവേലിക്കര പി സുബ്രഹ്മണ്യത്തിനുമാണ് ഫെലോഷിപ്പ്. കൂടാതെ 17 പേര്‍ക്ക് അവാര്‍ഡുകളും, 23 പേര്‍ക്ക് ഗുരുപൂജ പുരസ്‌കാരങ്ങളും നല്‍കും.

പ്രശസ്തിപത്രവും ഫലകവും 50,000 രൂപയും അടങ്ങുന്നതാണ് ഫെലോഷിപ്പ്. 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. തൃശൂർ പ്രസ്സ് ക്ലബിൽ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യർ പുൽപ്പാട്ട് അവാര്‍ഡ് പ്രഖ്യാപനം നടത്തി. ചടങ്ങിൽ അക്കാദമി നിർവ്വാഹക സമിതി അംഗങ്ങളായ വി.ടി മുരളി, വിദ്യാധരൻ മാസ്റ്റർ, അക്കാദമി പ്രോഗ്രാം ഓഫീസർ വി.കെ. അനിൽകുമാർ എന്നിവർ പങ്കെടുത്തു.

Related Articles

Latest Articles