Kerala

സ്കൂളില്‍ ഹിജാബ് വേണ്ട; ശംഖുമുഖം സെന്റ് റോച്ചസ് സ്കൂളില്‍ തട്ടം ധരിക്കുന്നതിന് വിലക്കെന്ന് പരാതി

ശംഖുമുഖം: ഹിജാബ് വിവാദം (Hijab Controversy) കത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ശംഖുമുഖം സെന്റ് റോച്ചസ് സ്കൂളില്‍ തട്ടം ധരിക്കുന്നതിന് വിലക്കെന്ന് പരാതി. സംഭവത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സ്കൂളിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

എന്നാല്‍ നിയമവിരുദ്ധമായ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ നല്‍കിയ മറുപടി. കഴിഞ്ഞ മൂന്നുദിവസമായി തട്ടം ധരിച്ച് വിദ്യാർത്ഥിനികളെ സ്കൂളില്‍ കയറാന്‍ അധ്യാപകര്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായാണ് മാതാപിതാക്കള്‍ രംഗത്തെത്തിയത്. സ്കൂള്‍ ഗേറ്റിന് മുന്‍പില്‍ വച്ച് തട്ടം അഴിച്ച് മാറ്റിയതിന് ശേഷം മാത്രമാണ് സ്കൂളില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നതെന്നാണ് പരാതി.

സംഭവത്തില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു വിശദീകരണവും ലഭിക്കാത്തതിനെത്തുടര്‍ന്നാണ് മാതാപിതാക്കള്‍ പ്രതിഷേധവുമായി സ്കൂള്‍ ഗേറ്റിലെത്തിയത്. സ്ഥലത്തെത്തിയ പോലീസുമായി വാക്കുതര്‍ക്കമുണ്ടായെങ്കിലും പിന്നീട് പോലീസിന്റെ മധ്യസ്ഥതയില്‍ ഇരുകൂട്ടരും സമവായത്തിലെത്തി. അതേസമയം സംഭവത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പ്രാധാന അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ആചാരങ്ങള്‍ക്കും വിശ്വാസത്തിനും വസ്ത്രസ്വാതന്ത്ര്യത്തിനുമെതിരായി നിലപാട് എടുത്തിട്ടില്ലെന്ന് പ്രാധാനാധ്യാപിക മറുപടി നല്‍കി. ചട്ടപ്രകാരമല്ലാത്ത ഒന്നും സ്കൂളിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ലെന്നും ഇനിയുണ്ടാവുകയില്ലെന്നും സ്കൂള്‍ അധികൃതര്‍ ഉറപ്പ് നല്‍കിയതോടെ പ്രശ്നം ഒത്തുതീര്‍പ്പാവുവുകയായിരുവെന്നാണ് വിവരം.

B4 Admin

Recent Posts

വീട്ടില്‍ പാറ്റ ശല്യം കൂടിയാല്‍ എന്താണ് പരിഹാരം ?

അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…

15 hours ago

വിമാനത്തില്‍ നിന്നിറങ്ങാന്‍ പോലും അനുവദിച്ചില്ല. സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കേയെയും വക്താക്കളെയും റണ്‍വേയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത് ദില്ലി പോലീസ്

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…

16 hours ago

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധം: പിണറായി വിജയനും എം എ ബേബിയും അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കളെ ദില്ലി പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…

16 hours ago

ഹൈക്കോടതി ഉത്തരവില്‍ ഞെട്ടി പിണറായി. മാസപ്പടി കേസില്‍ എസ്‌ഐടിയെ തള്ളി കോടതി, പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ്

തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…

17 hours ago

മുന്നില്‍ രമേശ് ചെന്നിത്തലയും കെ.എം. ഷാജിയും. സെപ്റ്റംബറില്‍ വിദേശത്ത് പറന്നത് ആറ് ജനപ്രതിനിധികള്‍, യാത്രകളില്‍ സുതാര്യതയില്ലെന്ന് വ്യാപക ആക്ഷേപം

കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…

17 hours ago

രാഷ്ട്രപതി വോട്ട് ചോരി ആരോപണം അനുകൂലിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ വാദം വ്യാജം. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളി

ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…

18 hours ago