കളി ക്രിക്കറ്റ്. കളിക്കാരുടെ വേഷം ധോത്തിയും കുർത്തയും. കളിയെക്കുറിച്ചുള്ള വിവരണം സംസ്‌കൃതത്തിലും. വാരണാസിയിലെ സംപൂര്ണനന്ദ് സംസ്‌കൃത വിദ്യാലയത്തിൻ്റെ നേതൃത്വത്തിലാണ് അപൂർവമായ ഈ ക്രിക്കറ്റ് കളി അരങ്ങേറിയത്. ഭാരതത്തിൻ്റെ സാംസ്കാരികത്തനിമയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇത്തരമൊരു ക്രിക്കറ്റ് ടൂർണമെന്റ് നടത്തിയതിന് പിന്നിലെ പ്രചോദനമെന്ന് വിദ്യാലയത്തിന്റെ അധികൃതർ പറഞ്ഞു.
ധോത്തിയും കുർത്തയും ധരിച്ച് അനായാസമായാണ് കളിക്കാർ ബോളിങ്ങും ബാറ്റിങ്ങും ചെയ്യുന്നത്. കളിക്കാർക്കൊപ്പം അമ്പയറും പരമ്പരാഗതമായ വേഷമാണ് ധരിച്ചിരിക്കുന്നത്. അപകടം തടയാനുള്ള ഹെൽമറ്റോ ലെഗ്‌പാടോ ഒന്നും തന്നെ കളിക്കാർ ധരിച്ചിട്ടില്ല. ക്രിക്കറ്റ് കളിയിലെ വിചിത്രമായ ഈ ആചാരം കണ്ടു കാഴ്ചക്കാർ അമ്പരന്നു.സംസ്കൃത ക്രിക്കറ്റ് ടൂർണമെന്റ് എന്ന് പേരിൽ അറിയപ്പെടുന്ന ഈ ക്രിക്കറ്റ് മാച്ചിൽ മൊത്തം പത്ത് ഓവറുകളാണുള്ളത്. അഞ്ചു ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ വ്യത്യസ്തതക്ക് വേണ്ടിയാണ് സംസ്‌കൃതത്തിൽ വിവരണം ഉൾപ്പെടുത്തിയത്.
വേദങ്ങളും ഉപനിഷത്തുകളും പഠിക്കുന്ന കുട്ടികൾ ഇനി ബാറ്റും ബോളും കൈയ്യിലെടുക്കട്ടെയെന്നും കായിക ശേഷി കുട്ടികളുടെ ഭാവിക്കു അനിവാര്യമാണെന്നും അധ്യാപകർ വിലയിരുത്തുന്നു. രാജ്യത്ത് ആദ്യമായാണ് പരമ്പരാഗത വേഷം ധരിച്ചുള്ള ക്രിക്കറ്റ് കളി അരങ്ങേറുന്നത്.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…
ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…
അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…
ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി…
ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് അല്ലെങ്കിൽ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. #diabeteslife #diabetesmellitus…
സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധനായ സന്തോഷ് ടി വർഗീസ്. സ്വർണ്ണത്തിന്റെ വില എന്ന് പറയുന്നത് ആഗോള…