Cinema

‘രാഷ്ട്രീയക്കാരെക്കാള്‍ കഷ്ടമാണ് സിനിമാക്കാര്‍’; നടി ആക്രമിക്കപ്പെട്ട വിഷയം അഞ്ചു വർഷത്തിന് ശേഷമാണ് പലരും അറിഞ്ഞത് എന്ന് തോന്നുന്നുവെന്നും സന്തോഷ് പണ്ഡിറ്റ്

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ നടിക്കൊപ്പം നിൽക്കുകയും വിചാരണയ്ക്കിടെ കൂറുമാറുകയും ചെയ്ത താരങ്ങൾക്കെതിരെ പ്രതികരണവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.

പണ്ഡിറ്റിന്റെ നിലപാട് എന്ന തലക്കെട്ടില്‍ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലാണ് സന്തോഷ് പണ്ഡിറ്റിന്റെ വിമര്‍ശനം. ഇവർ കൂറ് മാറിയതിനെതിരെ ഒരു സിനിമാക്കാരനും അപലപിക്കുകയോ പ്രതികരിക്കുകയോ ചെയ്തില്ലെന്നും രാഷ്ട്രീയക്കാരെക്കാൾ കഷ്ടമാണ് സിനിമാക്കാർ എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കൂടെ ജോലി ചെയ്തിരുന്ന ഒരു സഹപ്രവർത്തകക്ക് നീതി കിട്ടുവാൻ അവർ എന്ത് ചെയ്തുവെന്ന് സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു. ആർജവമുള്ള സിനിമാക്കാർ ആയിരുന്നെങ്കിൽ പണ്ടേ അവർക്ക് നീതി ലഭിച്ചേനെ എന്നും എന്നാൽ അസൂയയും കുശുമ്പും, മത്സരവും,ചില പണ്ടത്തെ പ്രതികാരം തീർക്കുക എന്നീ കലാപരിപാടിയാണ് പലരും ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാത്രമല്ല അവര്‍ക്കു എത്രയും പെട്ടെന്ന് നീതി കിട്ടണം എന്നും യഥാര്‍ത്ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്ന നിലപാടാണ് തനിക്കുള്ളതെന്നും അദ്ദേഹം കുറിച്ചു

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

പ്രമുഖ നടി ആക്രമിക്കപ്പെട്ടു അഞ്ചു വര്ഷം കഴിയുന്നു . അന്ന് മുതൽ ഈ നിമിഷം വരെ നടിയോടോപ്പോം , അവർക്കു എത്രയും പെട്ടെന്ന് നീതി കിട്ടണം എന്നും യഥാർത്ഥ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്ന നിലപാടാണ് ഞാൻ എടുത്തത് . ഉടനെ കോടതി വിധി പ്രതീക്ഷിക്കുന്നു .ഈ കാലയളവിൽ അവരോടോപ്പോം നിന്നിരുന്ന പല നടി-നടന്മാർ കൂറുമാറി, സാക്ഷികൾ ഒരുപാട് കൂറുമാറി , ഒപ്പം എന്ന് പറഞ്ഞ് നിന്ന പ്രോസിക്യൂട്ടർ വരെ രാജിവെച്ച് പോവുക ആണ്.. കഷ്ടം … നടി- നടന്മാർ കൂറ് മാറിയതിനു എതിരെ ഒരു സിനിമാക്കാരനും അപലപിച്ചില്ല , ആരും അവർക്കെതിരെ പ്രതികരിച്ചില്ല .രാഷ്ട്രീയക്കാരെക്കാൾ കഷ്ടമാണ് സിനിമാക്കാർ .

കൂടെ ജോലി ചെയ്തിരുന്ന ഒരു സഹപ്രവർത്തകക്ക് നീതി കിട്ടുവാൻ അവർ എന്ത് ചെയ്തു ?ആർജവമുള്ള സിനിമാക്കാർ ആയിരുന്നെങ്കിൽ പണ്ടേ അവർക്ക് നീതി ലഭിച്ചേനെ. എന്നാൽ അസൂയയും കുശുമ്പും, മത്സരവും,ചില പണ്ടത്തെ പ്രതികാരം തീർക്കുക എന്നീ കലാപരിപാടിയാണ് പലരും ചെയ്യുന്നത്.ചിലർ പ്രഹസനങ്ങൾ നടത്തി ഈയ്യിടെ മുതലക്കണ്ണീർ ഒഴുക്കുന്നുമുണ്ട് . ഈ വിഷയം അഞ്ചു വർഷത്തിന് ശേഷമാണ് പലരും അറിഞ്ഞത് എന്ന് തോന്നുന്നു .(ചിലർ ഇരയുടെ കൂടെ, ചിലർ വേട്ടക്കാരന് വേണ്ടി പ്രാർത്ഥിച്ച് കൂടെ , ചിലർപൾസർ സുനിക്കൊപ്പം . അവന്റെ കൂടെയും ?….)(വാൽകഷ്ണം .. ഇരയെന്നു മറ്റുള്ളവർ പറഞ്ഞു…. എന്നാൽ താൻ ഇരയല്ല ധീരയാണ് എന്ന് ആ നടി ഈ അഞ്ചു വര്ഷം കൊണ്ട് തെളിയിച്ചു….

Anandhu Ajitha

Recent Posts

ഓലപ്പാമ്പ് കാട്ടി വിരട്ടേണ്ട !!എംഎൽഎ വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിൽ, പുതിയ നെയിം ബോർഡ് സ്ഥാപിച്ച് ആർ ശ്രീലേഖ

ശാസ്തമംഗലത്തെ ഓഫീസിൽ പുതിയ നെയിം ബോർഡ് സ്ഥാപിച്ച് കൗൺസിലർ ആർ. ശ്രീലേഖ. ഓഫീസിനെച്ചൊല്ലി വി.കെ പ്രശാന്തും ആർ ശ്രീലേഖയും തമ്മിൽ…

3 minutes ago

ഇലക്ട്രിക് ബസ്സുകൾ ലാഭത്തിൽ ; ഗണേഷിനിഷ്ടം പുതിയ ബസ്സുകൾ വാങ്ങാൻ ; നഷ്ടം ksrtc ക്ക്

ഇലക്ട്രിക് ബസ്സുകൾ ലാഭത്തിൽ അല്ല എന്ന് വകുപ്പ് മന്ത്രി കെ ബി ഗണേഷ് ഗണേഷ് പറഞ്ഞത് കള്ളം. ചെലവിന്റെ ഇരട്ടി…

7 minutes ago

ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നവരോട് നല്ല അയൽപക്ക ബന്ധം പുലർത്താൻ ഭാരതത്തിനാവില്ല !! പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

ചെന്നൈ : ഭീകരവാദം മുഖമുദ്രയാക്കിയ രാജ്യങ്ങളോട് സൗഹൃദപരമായ അയൽപക്ക മര്യാദകൾ കാണിക്കാൻ ഭാരതത്തിന് ബാധ്യതയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.…

9 minutes ago

ബലൂചിസ്ഥാനിൽ ചൈനീസ് സൈനിക അധിനിവേശത്തിന് സാധ്യത; ഭാരതത്തിന്റെ സഹായം തേടി ബലൂച് നേതാവ്

ദില്ലി: ബലൂചിസ്ഥാനിൽ വരും മാസങ്ങളിൽ ചൈനീസ് സൈന്യം നിലയുറപ്പിച്ചേക്കുമെന്ന ഗൗരവകരമായ മുന്നറിയിപ്പുമായി പ്രമുഖ ബലൂച് നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ മിർ…

14 minutes ago

മംദാനിയുടെ മനം കവർന്ന ഭീകരവാദി ഉമർ ഖാലിദ്. വിധിയുടെ കൈകൾക്കറിയില്ലല്ലോ വിരഹ വേദന

ന്യൂയോർക്ക് മേയറായി ഖുർആനിൽ കൈ വെച്ച് സത്യപ്രതിജ്ഞ ചെയ്ത ശേഷം സൊഹറാൻ മംദാനി ആദ്യമായി ചെയ്ത കാര്യങ്ങളിൽ ഒന്ന്, 2020…

1 hour ago

സാൻവിച്ചിൽ ചിക്കൻ കുറവാണെന്ന് പരാതിപ്പെട്ട വിദ്യാർത്ഥികൾക്ക് നേരെ കത്തി വീശിയുള്ള പരാക്രമം !മാനേജരെ ജോലിയിൽ നിന്ന് പിരിച്ചു വിട്ട് ചിക്കിങ്

കൊച്ചി : ചിക്കിങ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ സാൻവിച്ചിൽ ചിക്കൻ കുറവാണെന്ന് പരാതിപ്പെട്ട വിദ്യാർത്ഥികൾക്ക് നേരെ കത്തി വീശിയ മാനേജരെ…

1 hour ago