Cinema

വിഷു കൈനീട്ടം കിട്ടുമ്പോൾ കാൽ തൊട്ട് വന്ദിക്കുന്നത് ഹിന്ദു ആചാരം മാത്രം! സുരേഷ്ഗോപിയ്ക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്

നടൻ സുരേഷ്‌ഗോപിയിൽ നിന്നും കൈനീട്ടം വാങ്ങിയവർ താരത്തിന്റെ കാലുപിടിച്ചു അനുഗ്രഹം വാങ്ങിച്ച വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ വിവാദമായതായിരുന്നു. ഇടതുപക്ഷ പാര്‍ട്ടികള്‍ സുരേഷ് ഗോപി ഉത്തരേന്ത്യന്‍ രീതിയിലാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന രീതിയിൽ വിമര്‍ശനങ്ങളും ഉയര്‍ന്നതാണ്.

എന്നാല്‍,ഇപ്പോഴിതാ സുരേഷ്‌ഗോപിയ്ക്ക് പിന്തുണയുമായി എത്തിയിരിയ്ക്കുകയാണ് നടൻ സന്തോഷ് പണ്ഡിറ്റ്.വിഷു കൈനീട്ടം കിട്ടുമ്പോൾ കാൽ തൊട്ട് വന്ദിക്കുന്നത് ഹിന്ദു ആചാരം മാത്രമാണ്. അതുകൊണ്ട് അവരെല്ലാം സങ്കികള്‍ ആണെന്നു കരുതരുതെന്നുമാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സന്തോഷ് പണ്ഡിറ്റ് സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.

സന്തോഷ്പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

വിഷു ആഘോഷത്തിൻെറ ഭാഗമായി മലയാള സിനിമയിലെ superstar , MP കൂടിയായ സുരേഷ് ഗോപി ജി ആയിര കണക്കിന് പേർക്ക് വിഷു കൈനീട്ടം കൊടുതിരുന്നല്ലോ . എന്നാൽ ആ കൈനീട്ടം വാങ്ങിയവർ അദ്ദേഹത്തിന്റെ കാലു പിടിച്ചു അനുഗ്രഹം വാങ്ങിച്ച വാർത്തയറിഞ്ഞ ചിലർ ശക്തമായി രംഗത്ത് വന്നത് ശരിയാണോ ? ഒരാളുടെ കാൽ പിടിക്കുന്നത് ശരിയല്ലെന്നും , അതൊക്കെ BJP ക്കാർ മാത്രം ചെയ്യുന്ന കാര്യമാണെന്നും , അതെല്ലാം സാമ്രാജ്യത്വത്തെ , ജന്മിത്വത്തിന്റെ പ്രതീകം ആണെന്നൊക്കെയാണ് ഈ കൈനീട്ട വിവാദത്തിൽ വിമർശകർപറയുന്നത് . അദ്ദേഹം എന്തോ വലിയ മഹാപാപം ചെയ്തത് പോലെയാണ് പലരും പ്രതികരിക്കുന്നത് .
വിമർശകരുടെ ശ്രദ്ധക്ക് ..
വിഷു കൈനീട്ടം കിട്ടുമ്പോ കാൽ തൊട്ട് വന്ദിക്കുന്നത് ഹിന്ദു ആചാരം മാത്രമാണ് .
വീട്ടിൽ കൈനീട്ടം കൊടുക്കുന്ന മുതിർന്നവരുടെ കാലിൽ തൊട്ടു സാധാരണ എല്ലാവരും നമസ്കരിക്കാറുണ്ട് .
വിവാഹം അടക്കം എല്ലാ പ്രധാന
ചടങ്ങുകളിലും ഈ കാലിൽ പിടിച്ചു അനുഗ്രഹം വാങ്ങുന്ന കാര്യം നടക്കാറുണ്ട് . അതിനർത്ഥം അവരെല്ലാം സംഖികളാണ് , BJP ക്കാർ ആണ് എന്നല്ല .
കാലിൽ തൊട്ട് നമസ്കരിക്കുന്നത് ഭാരതത്തിന്റെ ഒരു സാംസ്ക്കാരിക ആചാരം ആണ് . മറ്റു മതസ്ഥരും അങ്ങനെ ചെയ്യാറുണ്ട് . അതൊന്നും രാഷ്ട്രീയം നോക്കിയല്ല .
സുരേഷ് ഗോപി ജിയെ നമസ്കരിച്ചവർക്ക് അദ്ദേഹം അവരുടെ പാദവന്ദനതിന് അർഹൻ എന്ന് തോന്നിയിട്ടുണ്ട്. അവരിലാരും പരാതി പറഞ്ഞിട്ടില്ല, പിന്നെ കണ്ടു നിൽക്കുന്നവർ എന്തിനാണ് അനാവശ്യ വിവാദം ഉണ്ടാക്കുന്നത് . എന്തിനും ഏതിനും രാഷ്ട്രീയവും , മതവും നോക്കി മാത്രം അഭിപ്രായം പറയുന്നതും , വ്യക്തി വൈരാഗ്യം തീർക്കുന്നതും ശരിയല്ല .
ഞാനൊക്കെ പ്രധാന പരീക്ഷകൾക്ക് പോകുമ്പോൾ മാതാപിതാക്കളിൽ നിന്നും കാല് തൊട്ടു അനുഗ്രഹം വാങ്ങാറുണ്ട് . എന്തിനു മറ്റുള്ളവരുടെ സിനിമകളിൽ അഭിനയിക്കുമ്പോഴും ആ സംവിധായകന്റെ കാലിൽ തൊട്ടു അനുഗ്രഹം വാങ്ങിക്കും . ഇതൊന്നും ആരെയും കാണിക്കാനല്ല. നമ്മുടെ സംസ്കാരം അത്രേയുള്ളൂ .
ഈ കൈനീട്ട വിവാദം ഉടനെ അവസാനിപ്പിക്കുക . ഇന്ത്യയിൽ ഭരണ ഘടനാ പ്രകാരം അതിനൊക്കെ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. കാലുപിടിച്ചു അനുഗ്രഹം വാങ്ങുന്നത് ഒരു ക്രിമിനൽ mistake അല്ല എന്ന് സാരം.

Anandhu Ajitha

Recent Posts

ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യ !അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം പ്രതിഷേധാർഹമെന്ന് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ

കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…

55 seconds ago

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്റെ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ ! വീഡിയോ പ്രത്യക്ഷപ്പെട്ടത് ഇരുന്നൂറിലേറെ സൈറ്റുകളിലെന്ന് കണ്ടെത്തൽ ; പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി തുടരും

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…

6 minutes ago

തൃശ്ശൂരിൽ വാഹനാഭ്യാസത്തിനിടെ കാർ അപകടത്തിൽ പെട്ടു ! 14 കാരന് ദാരുണാന്ത്യം; കാർ ഡ്രൈവർ അറസ്റ്റിൽ

തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…

23 minutes ago

ചൊവ്വയുടെ കാവൽക്കാരൻ നിശബ്ദനായി !!! മേവൻ പേടകവുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമായെന്ന് നാസ ! പേടകം നഷ്ടമാകുമോയെന്ന് ആശങ്ക

വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…

2 hours ago

ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധരെ വിടാതെ അജ്ഞാതൻ !! എൻസിപി നേതാവ് മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു മരിച്ചു

ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…

2 hours ago

കെട്ടിടം നിർമ്മിക്കാൻ ഇനി സിമന്റ് വേണ്ട !! നിർമ്മാണ മേഖലയിൽ പുതിയ പരിസ്ഥിതി വിപ്ലവം ;വമ്പൻ കണ്ടെത്തലുമായി ശാസ്ത്രലോകം

ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…

3 hours ago