Kerala

സത്യഭാമ അവഹേളിച്ചത് കറുത്ത നിറമുള്ള മുഴുവൻ കലാകാരൻമാരെ ! വർണ്ണവെറി പരാമർശത്തിൽ ഇടപെട്ട് പട്ടിക ജാതി- പട്ടിക വർഗ കമ്മീഷൻ

തിരുവനന്തപുരം : കറുത്ത നിറമുള്ള കലാകാരന്മാരെ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ പരാമർശം അന്വേഷിക്കണമെന്ന് പട്ടിക ജാതി- പട്ടിക വർഗ കമ്മീഷൻ. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. കറുത്ത നിറമുള്ള കലാകാരൻമാരെ സത്യഭാമ ജാതീയമായി അധിക്ഷേപിച്ചുവെന്നും പട്ടിക ജാതി- പട്ടിക വർഗ കമ്മീഷൻ വ്യക്തമാക്കി.

10 ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. അതേസമയം, മനുഷ്യാവകാശ കമ്മീഷന് പിന്നാലെയാണ് പട്ടിക ജാതി- പട്ടിക വർഗ കമ്മീഷൻ സംഭവത്തിൽ സ്വമേധയാ ഇടപെട്ടിരിക്കുന്നത്. കറുത്ത നിറമുള്ള എല്ലാ കലാകാരൻമാരെയും സാമൂഹികമായും ജാതിപരമായും അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് സത്യഭാമ നടത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്. പ്രസ്താവന നടത്തിയതിന് ശേഷവും സമാനമായ രീതിയിൽ തന്നെയാണ് അവർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. സംഭവത്തിൽ മാപ്പ് പറയാനോ പ്രസ്താവന പിൻവലിക്കാനോ അവർ തയ്യാറായിട്ടില്ലെന്നും ഇതിൽ അന്വേഷണം ആവശ്യമാണെന്നും പട്ടിക ജാതി- പട്ടിക വർഗ കമ്മീഷൻ നിർദേശിച്ചു.

anaswara baburaj

Recent Posts

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

7 mins ago

ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെക്കുറിച്ച് ഇപ്പോഴും സൂചനകളില്ല; ജീവനോടെ ആരും അവശേഷിക്കാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തകർ; തിരച്ചിൽ ഉർജ്ജിതം

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…

12 mins ago

എളമക്കര ലഹരിവേട്ട; അന്വേഷണം മോഡലിംഗ് രംഗത്തേക്ക്; ബോസ് ഉടൻ കുടുങ്ങും!

കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ അൽക്ക ബോണിയുടെ…

16 mins ago

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

43 mins ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; സത്യരാജ് മോദിയായെത്തും; ബയോ ഒരുങ്ങുന്നത് വമ്പൻ ബജറ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…

1 hour ago

വിവാദം തീരുന്നില്ല! ഇടതു ചായ്‌വുള്ള ഒരാൾ ഗണഗീതം ഉദ്ധരിക്കുകയില്ലെന്ന് ഡോ. എൻ.ആർ ഗ്രാമപ്രകാശ്;പോസ്റ്റിന് മറുപടിയുമായി ദീപയും

കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെ​ടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…

2 hours ago