India

സിസിടിവി വിനയായി!! സത്യേന്ദറിൻ്റെ തീഹാർ ജയിലിലെ സുഖവാസത്തിനു അന്ത്യം,‘വിഐപി’ സൗകര്യങ്ങൾ നീക്കി: 15 ദിവസം സന്ദർശകരെ അനുവദിക്കില്ല

ദില്ലി : കള്ളപ്പണക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മന്ത്രി സത്യേന്ദർ ജെയിനിന്റെ വിഐപി സൗകര്യങ്ങൾ നീക്കി. 15 ദിവസത്തേക്ക് മന്ത്രിയെ കാണാൻ സന്ദർശകരെ അനുവദിക്കില്ല. സത്യേന്ദറിന്റെ ജയിലിലെ സുഖവാസത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെയാണ് നടപടി.

ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ.സക്സേന നിയമിച്ച സമിതിയുടെ നിർദേശങ്ങൾത്തുടർന്നായിരുന്നു നടപടി. സത്യേന്ദറിന് വിഐപി പരിഗണന നൽകിയത് അന്ന് ജയിൽ ചുമതലയുണ്ടായിരുന്ന സന്ദീപ് ഗോയലാണെന്ന് സമിതി വ്യക്തമാക്കി. ഇയാൾക്കെതിരെ നടപടിയെടുക്കാനും സമിതി നിർദേശിച്ചു.

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിനും ഗുജറാത്ത് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനും മുൻപായിരുന്നു സത്യേന്ദറിന്റെ ജയിലിലെ ദൃശ്യങ്ങൾ പുറത്തുവന്നത്. ജെയിന്‍ പുറത്തുനിന്നു കൊണ്ടുവന്ന ആഹാരം കഴിക്കുന്നതും ജയിലിലെ അന്തേവാസിയെക്കൊണ്ട് മസാജ് ചെയ്യിക്കുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളായിരുന്നു അവ. എന്നാൽ മന്ത്രിക്ക് ലഭിച്ചത് ഫിസിയോതെറാപ്പി എന്നാണ് ആം ആദ്മി പാർട്ടിയുടെ ന്യായീകരണം.

anaswara baburaj

Recent Posts

പാലക്കാട് നിന്ന് പരാജയപ്പെടാനില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി ജയം ഉറപ്പുവരുത്താൻ തയ്യാറെടുത്ത് ബിജെപി I BJP

11 mins ago

കണ്ണൂരിൽ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് സ്ഫോടനം !തേങ്ങ ശേഖരിക്കാൻ പോയ വയോധികൻ മരിച്ചു

തലശ്ശേരി : എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ചു. എരഞ്ഞോളി സ്വദേശി വേലായുധനാണ്(86) മരിച്ചത്. ഇന്നുച്ചയോടെയാണ് സംഭവം. സ്റ്റീൽ ബോംബാണ്…

16 mins ago

ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സമ്മേളനം

ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സമ്മേളനത്തിൽ ഡോ. റാം മാധവിന്റെ വാക്കുകൾ കേൾക്കാം

20 mins ago

കോൺഗ്രസിൽ കൂട്ടയടി !

നല്ല ബെസ്റ്റ് പാർട്ടി ; സ്വന്തം നേതാക്കളെ കരിവാരി തേയ്ക്കാൻ കോൺഗ്രസിനെ കഴിഞ്ഞിട്ടേ ആളുകളുള്ളൂ

42 mins ago

കേന്ദ്രം നേരിട്ട് ചർച്ച നടത്തും ! സമാധാനം ഉറപ്പുവരുത്താതെ പിന്നോട്ടില്ല I AMIT SHAH

ആർ എസ്സ് എസ്സ് മേധാവിയുടെ നിർദ്ദേശം ഏറ്റെടുത്ത് അമിത് ഷാ ! മണിപ്പുരിൽ ഇനി പുതിയ തന്ത്രങ്ങൾ I MANIPUR

1 hour ago

ഇൻസ്റ്റാ ഇൻഫ്ളുവൻസറായ പതിനെട്ടുകാരിയുടെ ആത്മഹത്യക്ക് കാരണം സൈബർ ആക്രമണമോ ? സുഹൃത്തിന്റെ മൊഴിയെടുക്കൽ തുടരുന്നു; അന്വേഷണത്തിന് സൈബർ ടീം രൂപീകരിച്ച് പോലീസ്

തിരുവനന്തപുരം: ഇൻസ്റ്റാ ഇൻഫ്ലുൻസറായ 18 കാരിയുടെ മരണത്തിൽ അവ്യക്തത തുടരുന്നു. അന്വേഷണത്തിന് സൈബർ ടീമിനെ രൂപീകരിച്ചിരിക്കുകയാണ് പോലീസ്. പെൺകുട്ടിയുടെ മൊബൈൽ…

1 hour ago