Kerala

ഒടുവിൽ ബിജെപിയെ അംഗീകരിച്ച് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ്, തങ്ങളുടെ പൂർവികർ ഹിന്ദുക്കളായിരുന്നു;രാജ്യം ഭരിക്കുന്ന ബിജെപിയുമായിബന്ധമുണ്ടാക്കുന്നതിൽ തെറ്റില്ലെന്ന് ക്ലിമ്മിസ് ബാവ

തിരുവനന്തപുരം: ബിജെപിയുമായി ബന്ധമുണ്ടാക്കുന്നതിൽ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ട് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവ. സഭയ്‌ക്ക് ആരോടും തൊട്ടുകൂടായ്മയില്ലെന്നും സമൂഹത്തിന് വേണ്ടി നല്ലത് ആര് ചെയ്താലും അംഗീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ പൂർവികർ ഹിന്ദുക്കളാണെന്നും ക്രിസ്തുമസ് ദിനത്തില്‍ ക്ലിമ്മിസ് ബാവ തുറന്നു പറഞ്ഞു.

‘ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുമായും സിറോ മലബാർ സഭയ്‌ക്ക് തൊട്ടുകൂടായ്മയില്ല. സമൂഹത്തിന് വേണ്ടി നല്ലത് ആര് ചെയ്താലും അംഗീകരിക്കണം. അതിൽ പിണറായി വിജയനെന്നോ ഉമ്മൻ ചാണ്ടിയെന്നോ നരേന്ദ്ര മോദിയെന്നോ വ്യത്യാസമില്ല. ബിജെപിയുമായി ബന്ധമുണ്ടാക്കുന്നതിൽ തെറ്റൊന്നും കാണുന്നില്ല. എല്ലാവരോടും തുറന്ന സമീപനം വേണം. നമ്മുടെയെല്ലാം പൂർവികർ ഹിന്ദുക്കളാണ് എന്നുള്ളത് ഒരു ചരിത്ര വസ്തുതയാണ്. ഇവിടെയുള്ളത് ഇന്ത്യന്‍ ക്രിസ്ത്യാനികളാണ്, 2000 വര്‍ഷമായി ഇവിടെ സൗഹാര്‍ദപരമായി ജീവിക്കുന്നവരാണ് എല്ലാവരും’.

‘സഭ മുമ്പ് ബിജെപിയോടു അകലം പാലിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആരെയും അകറ്റി നിർത്തുന്നില്ല സമൂഹത്തിന്റെ നന്മയ്‌ക്കായി ബിജെപിയുമായുള്ള ചർച്ചകൾ ആവശ്യമാണ്. സഭ എന്താണെന്നും എന്തൊക്കെ പ്രവൃത്തികളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഭരണാധികാരികളെ അറിയിക്കേണ്ടതുണ്ട്. ആര്‍ക്ക് വോട്ട് ചെയ്യണം എന്നത് തീരുമാനിക്കാന്‍ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അവര്‍ക്ക് നല്ലതെന്ന് തോന്നുന്ന പാർട്ടിക്ക് വോട്ട് ചെയ്യട്ടെ. സഭയെ എന്തിന് ബ്രാന്‍ഡ് ചെയ്യണം’ എന്നും ക്ലിമ്മിസ് ബാവ പറഞ്ഞു.

anaswara baburaj

Recent Posts

ക്‌നാനായ യാക്കോബായ സുറിയാനി സഭ മെത്രാപൊലീത്തയുടെ സസ്‌പെൻഷന് സ്റ്റേ ! കോട്ടയം മുൻസിഫ് കോടതിയുടെ നടപടി മെത്രാപോലീത്തയെ അനുകൂലിക്കുന്ന വിഭാഗം നൽകിയ ഹർജിയിൽ

ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാർ സേവേറിയോസിന്റെ സസ്പെൻഷന് സ്റ്റേ. മെത്രാപോലീത്തയെ അനുകൂലിക്കുന്ന വിഭാഗം നൽകിയ ഹർജിയിൽ…

27 mins ago

ലോക്‌സഭാ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു!49 മണ്ഡലങ്ങള്‍ തിങ്കളാഴ്ച ബൂത്തിലേക്ക്

അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു.. ഉത്തർപ്രദേശ് ,മഹാരാഷ്ട്ര, ബംഗാൾ , ഒഡീഷ ,ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളും…

28 mins ago

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം ! യദു ഓടിച്ചിരുന്ന ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ് ! ബസിന്റെ വേ​ഗപ്പൂട്ടും ജിപിഎസ്സും പ്രവർത്തനരഹിതമായിരുന്നുവെന്ന് കണ്ടെത്തൽ

നടുറോഡില്‍ ബസ് തടഞ്ഞുള്ള മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ യദു ഓടിച്ചിരുന്ന ബസിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പോലീസിന്റെ…

1 hour ago