Kerala

എസ്.ബി.ഐ വായ്‌പാ പലിശനിരക്കുകൾ കുറച്ചു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ വായ്‌പാ പലിശ നിര്‍ണയത്തിന്റെ അടിസ്ഥാന മാനദണ്ഡമായ മാര്‍ജിനല്‍ കോസ്‌റ്റ് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റില്‍ (എം.സി.എല്‍.ആര്‍)​ 0.05 ശതമാനം ഇളവ് വരുത്തി. പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു. ഒരുവര്‍ഷക്കാലാവധിയുള്ള വായ്‌പകളുടെ എം.സി.എല്‍.ആര്‍ (പലിശനിരക്ക്)​ 8.55 ശതമാനത്തില്‍ നിന്ന് 8.50 ശതമാനമായാണ് കുറച്ചത്. കഴിഞ്ഞവാരം റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചതിന്റെ ചുവടുപിടിച്ചാണ് നടപടി.

30 ലക്ഷം രൂപവരെയുള്ള ഭവന വായ്‌പകളുടെ പലിശനിരക്കില്‍ 0.10 ശതമാനം ഇളവും എസ്.ബി.ഐ വരുത്തിയിട്ടുണ്ട്. ഇതുപ്രകാരം പലിശനിരക്ക് നിലവിലെ 8.70-9 ശതമാനം എന്നതില്‍ നിന്ന് 8.60-8.90 ശതമാനം ആയി കുറഞ്ഞു. 2016 ഏപ്രില്‍ മുതലാണ് രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ വായ്‌പാപ്പലിശയുടെ മാനദണ്ഡമായി എം.സി.എല്‍.ആര്‍ സ്വീകരിച്ചത്.
എന്നാല്‍,​ റിപ്പോ നിരക്ക് കുറയ്ക്കുന്നതിന് ആനുപാതികമായ ഇളവ് എം.സി.എല്‍.ആര്‍ പ്രകാരം ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന്,​ നടപ്പു സാമ്പത്തിക വര്‍ഷം മുതല്‍ പലിശനിര്‍ണയത്തിന് പുതിയ മാനദണ്ഡം കൊണ്ടുവരുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയെങ്കിലും ഇതു നടപ്പാക്കുന്നത് മേയ് ഒന്നിലേക്ക് മാറ്റിയിട്ടുണ്ട്.

റിപ്പോ നിരക്കിന് അനുസൃതമായി ബാങ്കുകള്‍ക്ക് വായ്‌പാപ്പലിശ നിശ്‌ചയിക്കുന്ന മാനദണ്ഡമാണ് നടപ്പാക്കുക. എസ്.ബി.ഐ ഈ മാനദണ്ഡത്തിലേക്ക് മാറുമെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞവാരം റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച്‌ പഞ്ചാബ് നാഷണല്‍ ബാങ്ക്,​ ബാങ്ക് ഒഫ് ബറോഡ,​ എച്ച്‌.ഡി.എഫ്.സി ബാങ്ക് എന്നിവയും വായ്‌പാപ്പലിശ കുറച്ചിരുന്നു. മറ്റു ബാങ്കുകളും വൈകാതെ ഈ പാത സ്വീകരിച്ചേക്കും.

B4 Admin

Recent Posts

ആഴ്ചയില്‍ ഒരു അവധി. പോലീസ് സേനയ്ക്ക് മാനുഷിക നീതി ലഭിയ്ക്കുന്ന ഉത്തരവ്, എ.ഡി.ജി.പി പി. വിജയന്റെ ഈ നിര്‍ദ്ദേശം ആശ്വാസമാകുന്നത് പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്കും

സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…

47 minutes ago

ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം കാണും, കെ. ജയകുമാറിന്റെ അനാസ്ഥ പ്രതിരോധത്തിലാക്കിയത് സര്‍ക്കാരിനെയും. തീര്‍ത്ഥാടനം ആരംഭിയ്ക്കും മുന്‍പേ പാളിച്ചകളോ ?

ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…

54 minutes ago

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ തയ്യാറെന്ന് ഇറാന്‍. അമേരിക്കയ്ക്ക് മുന്നില്‍ ഉപാധികള്‍ വച്ച് ടെഹ്‌റാന്‍

അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…

14 hours ago

വിഗ്രഹങ്ങള്‍ വഴിയില്‍ തള്ളേണ്ട, ഇനി ആദരവോടെ വിടപറയാം. ഗണേശ വിഗ്രഹ സംസ്‌കരണത്തിന് പുതിയ ചരിത്രമെഴുതി ദില്ലി

ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…

15 hours ago

ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഏറ്റുമുട്ടല്‍. രമ്യ ഹരിദാസിനെ തൊടാതെ കെ.പി.സി.സി, പ്രതിസന്ധിയിലാകുന്ന കോണ്‍ഗ്രസ് അച്ചടക്കം

തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…

15 hours ago

വീണയുടെ സ്വത്തുകള്‍ മരവിപ്പിയ്ക്കാന്‍ ഇ.ഡിയുടെ നീക്കം, രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ ലഘുലേഖ പുറത്തിറക്കി സി.പി.ഐ.എം. എക്സാലോജിക് വിവാദത്തില്‍ പുതിയ അങ്കം

സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…

16 hours ago