Kerala

ഡിവൈഎഫ്ഐ നേതാവിന്റെ അക്കൗണ്ടിൽ പട്ടികജാതിഫണ്ട്‌ എത്തിയതിൽ വൻ ഗൂഢാലോചന… തട്ടിപ്പ് ഉന്നതതല ഏജൻസി അന്വേഷിക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ പട്ടികജാതി വികസന ഫണ്ട് തട്ടിയെടുത്ത സംഭവത്തിൽ ഉന്നതതല ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്. കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ തട്ടിപ്പാണ് നടന്നിരിക്കുന്നത്. പതിനാല് ജില്ലകളിലും ഇതിനു സമാനമായ തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്നും, സംഭവത്തിലെ മുഴുവൻ പ്രതികൾക്കെതിരെയും തട്ടിപ്പിന് കൂട്ടുനിന്നവർക്കെതിരെയും പട്ടികജാതി-വർഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും അദ്ദേഹം തുറന്നടിച്ചു. കേന്ദ്ര പട്ടികജാതി വികസന ഫണ്ട് ചെലവഴിക്കാതെ കൊള്ളയടിക്കുകയാണ് സംസ്ഥാനസർക്കാർ ചെയ്യുന്നത്. കഴിഞ്ഞ അഞ്ചുവർഷം പട്ടികജാതി വികസനത്തിന് അനുവദിച്ച ഫണ്ടും, ചെലവഴിച്ച ഫണ്ടും കൂടി പരിശോധിച്ചാൽ തട്ടിപ്പിന്റെ ആഴം എത്രയാണെന്ന് വ്യക്തമായി അറിയാൻ സാധിക്കും. പട്ടികജാതി ഫണ്ട് കൊള്ളയടിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടു പട്ടികജാതി മോർച്ച സംസ്ഥാന പ്രക്ഷോഭം ശക്തമാക്കുമെന്നും ഷാജുമോൻ വട്ടേക്കാട് പറഞ്ഞു.

അതോടൊപ്പം കേസിലെ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദ് ചെയ്യണം. പട്ടികജാതിക്കാരനല്ലാത്ത ഡിവൈഎഫ്ഐ സംസ്ഥാന നേതാവിന്റെയും, അച്ഛന്റെയും, അമ്മയുടെയും അക്കൗണ്ടിൽ പട്ടികജാതി ഫണ്ട്‌ എത്തിയതിൽ വൻ ഗൂഢാലോചനയാണ് നടന്നിരിക്കുന്നത്. ട്രഷറി, കോർപ്പറേഷൻ, പട്ടികജാതി വികസന വകുപ്പ് എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ ആസൂത്രണമില്ലാതെ ഇത് നടക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഈ ഫണ്ട് ഏറ്റവുമധികം ലാപ്‌സാക്കുകയും വകമാറ്റി ചെലവഴിക്കുകയും ചെയ്യുന്ന ഒരു സംസ്ഥാനം കൂടിയാണ് കേരളം. സംഭവത്തിൽ ഡിവൈഎഫ്ഐ ഉന്നത നേതാക്കളുടെ പങ്കും അന്വേഷണ വിധേയമാക്കണമെന്നും പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു. പട്ടികജാതി വികസന ഫണ്ട് വകമാറ്റി ചെലവഴിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Anandhu Ajitha

Recent Posts

സിപിഐ(എം) തങ്ങളുടെ ചുമലിൽ എന്ന് എസ് ഡി പി ഐ.

സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…

54 minutes ago

കണ്ണൂർ പിണറായിയിൽ ബോംബ് സ്ഫോടനം !സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി !

പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…

1 hour ago

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് 58 ലക്ഷം പേർ ! ബംഗാളിൽ സമ്പൂർണ്ണ ശുദ്ധീകരണവുമായി എസ്‌ഐആർ; കലിതുള്ളി മമതയും തൃണമൂലും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…

2 hours ago

വോട്ടിംഗ് യന്ത്രങ്ങളിൽ തനിക്ക് വിശ്വാസക്കുറവില്ലെന്ന് സുപ്രിയ സുലെ പാർലമെന്റിൽ !വോട്ടുചോരിയിൽ രാഹുലിനെ കൈയ്യൊഴിഞ്ഞ് എൻസിപിയും (ശരദ് പവാർ വിഭാഗം)

രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…

2 hours ago

ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു!! പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…

2 hours ago

മൊഴിയിൽ തിരുത്തി കള്ള ഒപ്പും ഇട്ട് പോലീസ്?? കുഞ്ഞിനെയും ഭർത്താവും അപകടത്തിൽ

മൊഴിയിൽ തിരുത്തൽ നടത്തി കള്ള ഒപ്പിട്ടെന്ന ഗുരുതര ആരോപണങ്ങൾ പോലീസിനെതിരെ ഉയരുന്നതിനിടെ, കുഞ്ഞിനും ഭർത്താവിനും അടക്കം ഉണ്ടായ അപകടവും വലിയ…

3 hours ago