Wednesday, May 1, 2024
spot_img

പാർട്ടി പ്രവർത്തകർക്കിടയിലെ ലഹരി മാഫിയ ബന്ധം തുടർക്കഥ; തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ കമ്മിറ്റി പിരിച്ചുവിട്ടു

ചാല: ലഹരി മാഫിയയുമായി ഡിവൈഎഫ്ഐ പ്രവർത്തകർക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തൽ. ഇതേത്തുടർന്ന് തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ കമ്മിറ്റി പിരിച്ചുവിട്ടു. ചാല ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയാണ് ജില്ലാ കമ്മിറ്റിയുടെ ശുപാർശയെ തുടർന്ന് പിരിച്ചുവിട്ടത്. ബ്ലോക്ക് കമ്മിറ്റിയിലെ ചില അംഗങ്ങൾക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന് ജില്ലാകമ്മിറ്റിയാണ് കണ്ടെത്തിയത്.

ജില്ലാ കമ്മിറ്റി ശുപാർശ ഡിവൈഎഫ്ഐ സംസ്ഥാന സെന്റർ അംഗീകരിക്കുകയായിരുന്നു. കരിപ്പൂർ സ്വർണ്ണക്കടത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് മേലുള്ള ആരോപണം സംഘടനയ്ക്ക് നാണക്കേടായിരിക്കെയാണ്, തിരുവനന്തപുരത്തെ ലഹരിബന്ധത്തിന്റെ പേരിൽ പുതിയ നടപടി ഉണ്ടായിരിക്കുന്നത്.

അതേസമയം തുടർച്ചയായി നിരവധി പ്രവർത്തകരാണ് ഇത്തരത്തിൽ സ്വർണ്ണക്കടത്തിലും, ലഹരിക്കടത്തിലും പ്രതികളാകുന്നത്. കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പിടികൂടിയതും ഡിവൈഎഫ്ഐ പ്രവർത്തകരെയായിരുന്നു. കേസിലെ പ്രധാനപ്രതിയായ അർജുൻ ആയങ്കി കടുത്ത ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു. അതോടൊപ്പം തന്നെ പ്രമുഖ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയും ലഹരിക്കടത്തു കേസിൽ ഇപ്പോൾ ജയിലിലാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles