Scabies is spreading among cattle
കാസര്‍കോട് : ജില്ലയില്‍ പശുക്കളിക്കിടയിൽ ചർമ്മമുഴരോഗം വ്യാപിക്കുന്നു.രോഗത്തെത്തുടർന്ന് നിരവധി കന്നുകാലികളാണ് ചത്തൊടുങ്ങുന്നത്.രോഗം ബാധിക്കുന്ന പശുക്കളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ച് വരികയാണ്. ഉദുമ, ബന്തടുക്ക എന്നിവിടങ്ങളിലാണ് രോഗം മൂർധന്യാവസ്ഥയിലെത്തും വിധം വ്യാപിച്ചത്.ബാക്കിയുള്ള ഇടങ്ങളിൽ രോഗതീവ്രത കുറവാണ്.ഇത് സംബന്ധിച്ച് കടുത്ത പ്രതിസന്ധി നേരിടുകയാണ് ക്ഷീര കർഷകർ.ലംപി സ്കിന്‍ ഡിസീസ് അഥവാ ചര്‍മ്മ മുഴ രോഗം കന്നുകാലികളില്‍ പടര്‍ന്നതോടെ പാല്‍ ഉത്പാദനത്തില്‍ നിന്നുള്ള വരുമാനം കൊണ്ട് മാത്രം ജീവിക്കുന്നവരാണ് പ്രതിസന്ധിയിലായത്.
ശരീരത്തില്‍ കുരുക്കളുണ്ടായി അവ പൊട്ടിയൊലിക്കുന്നതാണ് രോഗം. ശക്തമായ പനിയുമുണ്ടാകും.പാലുല്‍പാദനവും പ്രത്യുല്‍പാദനക്ഷമതയുമെല്ലാം ഗണ്യമായി കുറയ്ക്കുന്നതാണ് ചര്‍മ്മമുഴ രോഗം.വാക്സിനേഷന്‍ ഡ്രൈവുമായി മൃഗസംരക്ഷണ വകുപ്പ് രംഗത്തുണ്ട്. ഇതിനകം 12,328 കന്നുകാലികള്‍ക്ക് ജില്ലയില്‍ വാക്സിൻ നല്‍കിയിട്ടുണ്ട്. വൈറസ് മൂലമുള്ള രോഗമായത് കൊണ്ട് തന്നെ അസുഖം വന്നതിന് ശേഷം വാക്സിന്‍ എടുത്തത് കൊണ്ട് കാര്യമില്ല. ആരോഗ്യമുള്ള പശുക്കൾക്ക് എത്രയും വേഗം കുത്തിവെപ്പെടുക്കാന്‍ ശ്രദ്ധിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു
സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…