Encroachment of the land of temples
ദില്ലി : ആരാധനാലയങ്ങളുടെ ഭൂമി സംരക്ഷണവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജി സുപ്രിംകോടതിയിൽ. വിവിധ ക്ഷേത്രങ്ങൾക്ക് സംഭാവനയായി ലഭിക്കുന്ന ഭൂമി കൈയ്യേറുന്നുവെന്നും ഇത് തടയാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നും ഇതിൽ കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ടുമാണ് പൊതുതാൽപര്യ ഹർജി നൽകിയത്. പല സംസ്ഥാനങ്ങളിലും ഭൂമാഫിയയാണ് ക്ഷേത്രങ്ങളുടെ ഭൂമി കൈയ്യേറ്റം ചെയ്യുന്നതെന്നാണ് ഹർജിയിലെ ആരോപണം. മലയാളിയായ വാമന പ്രഭു എന്നയാളാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
ആരാധനാലയങ്ങളുടെയും വഖഫ് ബോർഡുകളുടേയും അടക്കം ഭൂമികളിലെ കൈയ്യേറ്റം നടത്തുന്നത് തടയുന്നതിന് നടപടി വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നടപടികൾക്ക് അതത് സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ പറയുന്നുണ്ട്.
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…
സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…
ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…