School or Snake Park? A four-foot cobra in the science lab's showcase; This is the fourth time a snake has been caught from Nilambur school!
മലപ്പുറം: നിലമ്പൂർ നഗരത്തിൽ ഗവ. മോഡൽ യുപി സ്കൂളിലെ സയൻസ് ലാബിന്റെ ഷോകെയ്സിൽ നിന്ന് പിടികൂടിയത് നാലടി നീളമുള്ള മൂർഖനെ. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അദ്ധ്യാപകർ പാമ്പിനെ കണ്ടത്. സ്കൂളിൽ അറ്റകുറ്റപണി നടക്കുന്നതുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു അദ്ധ്യാപകർ. ചേരയാകുമെന്നു കരുതി ഓടിച്ചുവിടുന്നതിനിടെ പാമ്പ് ഷോകെയ്സിൽ കയറി ഒളിക്കുകയായിരുന്നു.
തുടർന്നു വനംവകുപ്പിന്റ ആർആർടി ടീമിനെ വിവരമറിയിച്ചു. ഡെപ്യൂട്ടി എ.എസ്.ബിജു, എസ്എഫ്ഒ നാസിർ, ബിഎഫ്ഒമാരായ റിയാസ് സതീഷ്, ഡ്രൈവർ വിശ്വനാഥൻ, സ്നേക് മാസ്റ്റർ സി.ടി.അസീസ് എന്നിവരെത്തി പാമ്പിനെ പിടികൂടി.
ഞായറാഴ്ച സ്കൂൾ അവധിയായതിനാൽ കുട്ടികളില്ലായിരുന്നു. നാലാം തവണയാണ് സ്കൂളിൽനിന്നു പാമ്പുകളെ പിടികൂടുന്നത്. സ്കൂൾ അധികൃതർക്ക് വേണ്ട മുൻകരുതലുകളും നിർദേശങ്ങളും നൽകിയതിന് ശേഷമാണ് ആർആർടി ടീം പാമ്പുമായി മടങ്ങിയത്.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…