ആലുവ: അഞ്ച് വയസുകാരി ചാന്ദ്നിയുടെ അരുംകൊലയിൽ പ്രതിഷേധിച്ച് ആലുവ പോലീസ് സ്റ്റേഷനിലേക്ക് യുവമോർച്ചയുടെ മാർച്ച്. കുട്ടിയുടെ കൊലപാതകത്തിൽ പൊലീസിന് സംഭവിച്ച വീഴ്ച ചൂണ്ടിക്കാട്ടിയാണ് യുവമോർച്ചയുടെ മാർച്ച്. കുട്ടിക്ക് നീതി നടപ്പിലാക്കണമെന്നും പോലീസിന്റെ വീഴ്‌ച ചോദ്യംചെയ്യപ്പെടണമെന്നും മാപ്പ് പറഞ്ഞത് കൊണ്ടുമാത്രം പോലീസിന്റെ ജോലി കഴിഞ്ഞില്ലെന്നും യുവമോർച്ച വ്യക്തമാക്കി.
അതേസമയം ചാന്ദ്നിയെ പീഡിപ്പിച്ച പ്രതിയുടെ തിരിച്ചറിയൽ പരേഡിന് അനുമതി ലഭിച്ചിട്ടുണ്ട്. പ്രതിക്ക് വധശിക്ഷ കിട്ടണമെന്നാണ് ആഗ്രഹമെന്ന് കുട്ടിയുടെ പിതാവ് വ്യക്തമാക്കി. തനിക്കും കുടുംബത്തിനും അത് കാണണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെങ്കിൽ അവരെ ഉടൻ പുറത്തു കൊണ്ടുവരണം. പ്രതിക്ക് മരണശിക്ഷ കിട്ടിയാലേ കേരളത്തിനും സന്തോഷമുണ്ടാകൂ. തന്റെ മകൾ കേരളത്തിന്റെ കൂടി മകളാണ്. സർക്കാർ അതിന് തക്കതായ നിയമ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…
അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…
ന്യൂഡല്‍ഹി : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റ് രണ്ട് വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥിയായി കഴിഞ്ഞിരുന്നതായി…
ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…
കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…
ന്യൂഡല്‍ഹി : ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തിന്റെയും കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍…