India

സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കാൻ തയ്യാറെടുത്ത് ഇന്ത്യ; നാളെ എസ്എസ്എൽവിയുടെ ആദ്യ വിക്ഷേപണം; ഭ്രമണപഥത്തിൽ എത്തിക്കുന്നത് രണ്ട് ഉപഗ്രഹങ്ങൾ

ചെന്നൈ: സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷം ആഘോഷിക്കാൻ തയ്യാറെടുക്കുന്ന ഇന്ത്യയുടെ ചരിത്ര ദിനത്തെ അടയാളപ്പെടുത്താൻ ഇന്ത്യയുടെ പുതിയ ഹ്രസ്വദൂര ബഹിരാകാശ പര്യവേഷണ വാഹനമായ സ്മോൾ സാറ്റ്‍ലൈറ്റ് ലോഞ്ച് വെഹിക്കിളിന്‍റെ ആദ്യ വിക്ഷേപണം നാളെ നടക്കും. 500 കിലോഗ്രാം വരെ ഭാരമുള്ള ചെറു ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കാനാകും എസ്എസ്എൽവി ഉപയോഗിക്കുക. ആദ്യ വിക്ഷേപണത്തിൽ വാഹനം രണ്ട് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കും.

ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവർ എർത്ത് ഓർബിറ്റുകളിൽ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാൻ ലക്ഷ്യമിട്ടാണ് എസ്എസ്എൽവി നിർമിച്ചിരിക്കുന്നത്. നമ്മുടെ അഭിമാന വാഹനമായ പിഎസ്എൽവിയുടെ ഒരു ചെറു പതിപ്പാണ് എസ്എസ്എൽവി. 34 മീറ്ററാണ് ഉയരം. രണ്ട് മീറ്റർ വ്യാസം. 500 കിലോമീറ്റ‍ർ വരെ ഉയരത്തിൽ 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ കൊണ്ടെത്തിക്കാൻ എസ്എസ്എൽവിക്ക് സാധിക്കും.

ഒരാഴ്ച കൊണ്ട് വാഹനം വിക്ഷേപണത്തിന് സജ്ജമാക്കാനാകും. പിഎസ്എൽവിയുടെ കാര്യത്തിൽ വാഹനം വിക്ഷേപണ സജ്ജമാകാൻ 40 ദിവസമെങ്കിലും വേണം. ഈ പ്രത്യേകതയെല്ലാം കൊണ്ട് വാണിജ്യ വിക്ഷേപണ രംഗത്ത് ഐഎസ്ആർഒയ്ക്ക് എസ്എസ്എൽവി പുതിയ മുതൽക്കൂട്ടാകും. നാളെ രാവിലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്ന് ഇന്ത്യയുടെ പുതിയ ചെറു റോക്കറ്റ് കുതിച്ചുയരും. ഭൗമ നിരീക്ഷണ ഉപഗ്രമായ ഇഒഎസ് 2, പെൺകുട്ടികൾ നിർമിച്ച ആസാദി സാറ്റ് എന്നിവയാണ് ആദ്യവിക്ഷേപണത്തിൽ എസ്എസ്എൽവി ഭ്രമണപഥത്തിൽ എത്തിക്കുക. മൈക്രോസാറ്റ് ശ്രേണിയിൽപ്പെട്ട ഇഒഎസ് 2 ന്‍റെ ലക്ഷ്യം ഭൗമനിരീക്ഷണവും ഗവേഷണവുമാണ്. ഭാവിയിൽ ഈ ഓർബിറ്റിൽ നമ്മൾ സ്ഥാപിക്കാനുദ്ദേശിക്കുന്ന ദീർഘകാല ഉപഗ്രഹങ്ങൾക്കായുള്ള പഠനത്തിന് ഇഒഎസ് 2 ഉപകാരപ്പെടും.

ആസാദി സാറ്റ് എന്ന കുഞ്ഞൻ ഉപഗ്രഹം രാജ്യത്തെ 75 വിദ്യാലയങ്ങളിലെ 750 പെൺകുട്ടികൾ ചേർന്ന് നിർമിച്ചതാണ്. എട്ട് കിലോഗ്രാം തൂക്കമുള്ള ക്യൂബ്‌സാറ്റ് വഴി 75 വ്യത്യസ്ത പേയ്‌ലോഡുകളാണ് ഇതിലുള്ളത്. ഓരോന്നിനും ശരാശരി 50 ഗ്രാം ഭാരമുണ്ട്. ഇന്ത്യയുടെ 75ആം സ്വാതന്ത്ര്യദിനത്തെ ആസാദി സാറ്റ് ബഹിരാകാശത്ത് അടയാളപ്പെടുത്തും. വിക്ഷേപണം തുടങ്ങി 12 മിനുട്ടും 36 സെക്കന്‍റും പിന്നിടുമ്പോൾ ഇഒഎസ് 2 ഭ്രമണപഥത്തിലെത്തും. അൻപത് സെക്കന്‍റുകൾ കൂടി പിന്നിടുമ്പോൾ ആസാദി സാറ്റും ഭ്രമണപഥത്തിലാകും.

admin

Recent Posts

കടുത്ത കുടിവെള്ള ക്ഷാമം ! അരവിന്ദ് കെജ്‌രിവാളിനെതിരെ ജനരോഷം ! ദില്ലി ജല ബോർഡ് ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി

ദില്ലി: കടുത്ത കുടിവെള്ള ക്ഷാമത്തിൽ അരവിന്ദ് കെജ്‌രിവാളിനെതിരെയും ദില്ലി സർക്കാരിനെതിരെയും കടുത്ത ജനരോഷം. കടുത്ത ചൂട് അനുഭവപ്പെടുന്നതിനിടയിലും തൊണ്ട നനയ്ക്കാൻ…

36 mins ago

ഭാരതീയ വ്യാപാരി വ്യവസായി സംഘം , സംസ്ഥാന സമ്മേളനം തത്സമയക്കാഴ്ച്ച | BVVS | KERALAM

ഭാരതീയ വ്യാപാരി വ്യവസായി സംഘം , സംസ്ഥാന സമ്മേളനം തത്സമയക്കാഴ്ച്ച | BVVS | KERALAM

1 hour ago

തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്നടിഞ്ഞതിന് കാരണം സിപിഎമ്മിൻ്റെ നഗ്നമായ മുസ്ലിം പ്രീണനമാണെന്ന് തുറന്നടിച്ച് കെ.സുരേന്ദ്രൻ ; സിപിഎം തിരുത്തലുകൾക്ക് വിധേയമാവുമെന്നത് അവരുടെ ചരിത്രമറിയുന്ന ആരും വിശ്വസിക്കില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തകർന്നടിഞ്ഞതിന് കാരണം സിപിഎമ്മിൻ്റെ നഗ്നമായ മുസ്ലിം പ്രീണനമാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…

1 hour ago

വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ കാറിടിച്ച് കടന്ന കേസ്! പ്രതി അലൻ പട്ടാമ്പിയിൽ നിന്ന് അറസ്റ്റിൽ

വാഹന പരിശോധനയ്ക്കിടെ പാലക്കാട് തൃത്താലയിൽ എസ്ഐയെ വണ്ടിയിടിപ്പിച്ച് കടന്ന് കളഞ്ഞ കേസിലെ പ്രതി അലൻ പിടിയിൽ. പട്ടാമ്പിയിൽ നിന്നാണ് ഇയാളെ…

1 hour ago

ലോകത്തിന് കേരളത്തെ ടൂറിസത്തിലൂടെ ഒരു പുതിയ രുചിയെന്നപോലെ പരിചയപ്പെടുത്തും

ഒരിക്കലും ഒരു പൂർണ്ണ രാഷ്ട്രീയക്കാരനാവില്ല, രാഷ്ട്രസേവകനും ജനങ്ങളുടെ സേവകനുമാണ് ! നയം വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ്‌ഗോപി I RAHESH G…

2 hours ago

കാഫിര്‍ പോസ്റ്റ് പിന്‍വലിച്ച് കെ കെ ലതിക കണ്ടം വഴി ഓടി !ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ചെയ്തു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ വൻ വിവാദമായ കാഫിർ പോസ്റ്റ് പിൻവലിച്ച് മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി നേതാവുമായ കെ…

2 hours ago