State Child Rights Commission
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ കലാ കരകൗശലമേള സംസ്ഥാന ബാലാവകാശ കമ്മീഷൻ സംഘടിപ്പിക്കും. ഓഗസ്റ്റ് 7 നു ആരംഭിക്കുന്ന മേള തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻമാസ്റ്റർ ഉദ്ഘാടനം ചെയ്യും. വി.കെ. പ്രശാന്ത് എം എൽ എ അധ്യക്ഷനായിരിക്കും. ഫെസ്റ്റ് ഓഫ് ഹാപ്പിനെസ്സ് എന്ന പേരിൽ സംഘടിപ്പിക്കുന്ന മേളയുടെ സന്ദേശം മെസ്സേജ് ടു സൊസൈറ്റി എന്നതാണ്.
നൂറോളം സർക്കാർ, സർക്കാരിതര ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് കലാ കരകൗശല മേളയിൽ പങ്കെടുക്കുന്നത്. ഓരോ ജില്ലകളിൽ നിന്നും 20 കുട്ടികൾ വീതവും തിരുവനന്തപുരം ജില്ലയിൽ നിന്ന് നൂറു കുട്ടികളുമാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച് സമൂഹത്തിൽ കമ്മീഷൻ നടക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് മേള സംഘടിപ്പിക്കുന്നതെന്ന് ബാലാവകാശ കമ്മീഷൻ പത്ര സമ്മേളനത്തിൽ അറിയിച്ചു. മേളയുടെ ആദ്യ ദിനം മജീഷ്യൻ ഗോപിനാഥ് മുതുകാട്, ജി.എസ്. പ്രദീപ് തുടങ്ങി കലാസാംസ്‌കാരിക കായിക രംഗങ്ങളിലെ പ്രമുഖർ കുട്ടികളുമായി സംവദിക്കും. ഓഗസ്റ്റ് എട്ടിന് നടക്കുന്ന കുട്ടികളുമായുള്ള സംവാദത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ഐ.എം.ജി ഡയറക്ടർ കെ. ജയകുമാർ, ചിത്രകാരൻ ബോസ് കൃഷ്ണമാചാരി തുടങ്ങിയവർ പങ്കെടുക്കും. മേളയുടെ സമാപന സമ്മേളനം ഓഗസ്റ്റ് 8 വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യ, ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിക്കും. കുട്ടികളുടെ കര കൗശല ഉൽപ്പന്ന പ്രദർശനത്തിനായി പ്രത്യേക സ്റ്റാളുകളും ബാലാവകാശങ്ങൾ സംരക്ഷിക്കുന്നത്തിന് ചുമതലപ്പെട്ട വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…
ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…
ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…