Health

പൊള്ളുന്ന ചൂട്; ശരീരം വിയര്‍ത്ത് ഒട്ടാതിരിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍​

ചൂട് കാലം ആയാൽ പിന്നെ വീട്ടില്‍ ഇരുന്നാല്‍ പോലും ആകപ്പാടെ വിയര്‍ത്ത് ഒഴുകുന്ന അവസ്ഥയാണ്.
കുളിച്ചാലും ദേഹമെല്ലാം വിയര്‍ത്ത് വസ്ത്രങ്ങളെല്ലാം ഒട്ടിപിടിച്ചിരിക്കുന്നത് പലര്‍ക്കും അസ്വസ്ഥത ഉളവാക്കും. ഇത്തരം അവസ്ഥ ഒഴിവാക്കാനും ശരീരം കുറച്ച് ഫ്രഷായി ഇരിക്കുന്നതിനും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങള്‍ ഉണ്ട്.

​വിയര്‍പ്പ് തുടയ്ക്കരുത്​

നന്നായി വിയര്‍ത്ത് കഴിയുമ്പോള്‍ ചിലര്‍ വിയര്‍പ്പ് കൈ കൊണ്ട് തന്നെ വടിച്ച് കളയുന്നത് കാണാം. അതുപോലെ, മുഖത്തെ വിയര്‍പ്പ് കൈ കൊണ്ട് തുടയ്ക്കുന്നത് കാണാം. എന്നാല്‍, ഈ രീതി ഒട്ടും ശരിയല്ല. ഇത് ചര്‍മ്മത്തില്‍ ഇറിറ്റേഷന്‍ ഉണ്ടാക്കുന്നതിനും അലര്‍ജിയും കുരുക്കളും പൊന്തുന്നതിന് കാരണമാകുന്നു.
ഇത് ഒഴിവാക്കി പകരം നല്ല ഉണങ്ങിയ തുണികൊണ്ട് മുഖത്തേയും ശരീരത്തിലേയും വിയര്‍പ്പ് ഒപ്പി എടുക്കാവുന്നതാണ്. അതുപോലെ, നല്ല ഉണങ്ങിയ വസ്ത്രങ്ങള്‍ മാത്രം ധരിക്കാന്‍ ശ്രദ്ധിക്കുക. നനഞ്ഞ വസ്ത്രങ്ങള്‍ വീട്ടില്‍ ആണെങ്കില്‍ മാറ്റുന്നത്, പ്രത്യേകിച്ച് അടി വസ്ത്രങ്ങള്‍ മാറ്റുന്നത് വളരെ നല്ലതാണ്.

​രണ്ട് നേരം മുഖം കഴുകാം​

മുഖത്ത് അമിതമായി ഓയില്‍, ചെളി, വിയര്‍പ്പ് എന്നിവ അടിഞ്ഞ് കൂടാതിരിക്കാന്‍ ദിവസത്തില്‍ രണ്ട് നേരം വീതം ഫേഷ്യല്‍ ക്ലെന്‍സര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. നിങ്ങള്‍ ഒരു ഫേഷ്യല്‍ ക്ലെന്‍സര്‍ വാങ്ങുമ്പോള്‍ അത് നിങ്ങളുടെ ചര്‍മ്മത്തിന് ചേരുന്നതാണോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്.
ഇത്തരം ഫേഷ്യല്‍ ക്ലെന്‍സര്‍ വാങ്ങിക്കുമ്പോള്‍ അമിതമായി സുഗന്ധം ഉള്ളതും വീര്യം കൂടിയതുമായ ഉല്‍പന്നങ്ങള്‍ വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. ഇത് ചര്‍മ്മം അമിതമായി വരണ്ട് പോകുന്നതിലേയ്ക്ക് നയിക്കുന്നു.

​ചര്‍മ്മ സംരക്ഷണ ഉല്‍പന്നങ്ങള്‍​

വേനല്‍ക്കാലത്ത് കൃത്യമായ രീതിയില്‍ ചര്‍മ്മ സംരക്ഷണം നടത്തേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച്, സണ്‍സ്‌ക്രീന്‍ പുരട്ടാതെ പുറത്തേക്ക് ഇറങ്ങുന്നത് ചര്‍മ്മത്തില്‍ കരുവാളിപ്പ് വീഴുന്നതിനും അള്‍ട്രാവയ്‌ലറ്റ് രശ്മികള്‍ ചര്‍മ്മത്തില്‍ പതിക്കുന്നതിനും കാരണമാകുന്നു. വേനല്‍ക്കാലത്ത് നിങ്ങള്‍ ഉപയോഗിക്കുന്ന ചര്‍മ്മ സംരക്ഷണ ഉല്‍പന്നങ്ങള്‍ എല്ലായ്‌പ്പോഴും വീര്യം കുറഞ്ഞതും നാച്വറലുമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം, ഇത് ചര്‍മ്മത്തെ കൂടുതല്‍ വരണ്ടാക്കുന്നതിന് കാരണമാകുന്നു.

​ശരീരം തണുപ്പിക്കുക​

ശരീരം തണുപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ട്രൈ ചെയ്യാവുന്നതാണ്. ഇതിനായി ഫാന്‍ ഇട്ടിരിക്കാം. അതുപോലെ, രണ്ട് നേരം കുളിക്കുന്നത് നല്ലതാണ്. പരമാവധി ഉച്ചസമയത്ത് പുറത്തേക്ക് ഇറങ്ങാതിരിക്കാം. നല്ല ലൈറ്റ് വസ്ത്രങ്ങള്‍ ധരിക്കാന്‍ എല്ലായ്‌പ്പോഴും ശ്രദ്ധിക്കുക. ശരീരം തണുപ്പിക്കുന്ന പഴം പച്ചക്കറികള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ശരീരത്തിലെ ചൂട് കൂട്ടുന്ന മദ്യം, ഇറച്ചി, മറ്റ് ആഹാരസാധനങ്ങള്‍ എന്നിവ അധികം അടുപ്പിക്കാതിരിക്കുന്നതാണ് നല്ലത്. അതുപോലെ, രാവിലെ ജനാല അടച്ചിലാനും ചൂട് കടക്കാതിരിക്കാന്‍ സഹായിക്കുന്ന കൂളിംഗ് ഷീറ്റ് ജനാലയുടെ ഗ്ലാസ്സില്‍ ഒട്ടിച്ച് വെക്കുന്നതും നല്ലതാണ്.

രാത്രി സമയങ്ങളില്‍ ജനാല തുറന്നിടുന്നും കിടക്കുന്നതിന് മുന്‍പ് കുളിക്കുന്നതും വിയര്‍പ്പ് നീക്കം ചെയ്യാനും അതുപോലെ, ശരീരത്തിന് തണുപ്പും നല്ല ഉറക്കും ലഭിക്കാന്‍ ഇത് സഹായിക്കും.

​അലക്കിയിടാം​

വേനല്‍ക്കാലത്ത് വസ്ത്രങ്ങള്‍ കൃത്യമായി അലക്കിയിടുന്നത് അണുബാധ കുറയ്ക്കാന്‍ സഹായിക്കും. പൊതുവില്‍ നമ്മള്‍ നല്ല വസ്ത്രങ്ങള്‍ വിയര്‍പ്പ് കളഞ്ഞ് എടുത്ത് വെക്കാറുണ്ട്. എന്നാല്‍, വേനല്‍ക്കാലത്ത് നമ്മള്‍ ഒരു വസ്ത്രം വീണ്ടും ധരിക്കുന്നതിന് മുന്‍പ് അത് അലക്കി ഉപയോഗിക്കുന്നതാണ് നല്ലത്.
വേനല്‍ക്കാലത്ത് അമിതമായി ഉണ്ടാകുന്ന വിയര്‍പ്പ് വസ്ത്രങ്ങളില്‍ പറ്റി പിടിക്കുകയും ഇത് അണുക്കള്‍ പറ്റിപിടിക്കുന്നതിലേയ്ക്കും നയിക്കുന്നു. അതിനാല്‍ തന്നെ വസ്ത്രങ്ങള്‍ രണ്ടാമത് ഉപയോഗിക്കുന്നതിന് മുന്‍പ് കഴുകി ഇടാന്‍ ഒരിക്കലും മറക്കരുത്.

anaswara baburaj

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

6 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

6 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

7 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

7 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

8 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

8 hours ago