Kerala

ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയ്‌ക്കിടെ കൊച്ചുകുട്ടിയുടെ കൊലവിളി മുദ്രാവാക്യം; ഒടുവിൽ പോലീസ് അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: എസ്ഡിപി ഐ റാലിയ്‌ക്കിടെ കൊച്ചുകുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്‌. എസ്ഡിപിഐ പ്രവർത്തകരുടെ തോളിലേറിയാണ് കൊച്ചുകുട്ടി മറ്റ് മതവിഭാഗങ്ങളെ വെല്ലുവിളിയ്‌ക്കുന്ന കൊലവിളി മുദ്രാവാക്യം വിളിച്ചത്.

രണ്ടു ദിവസം മുൻപേ ആയിരുന്നു എസ് ഡി പി ഐ റാലി നടന്നത്. ഇതിന് പിന്നാലെയാണ് സമൂഹമാധ്യ മങ്ങളിൽ പത്ത് വയസിൽ താഴെ മാത്രം പ്രായം തോന്നിക്കുന്ന ഒരു കുട്ടി കൊലവിളി മുദ്രാവാക്യം വിളിച്ചത് വെെറലായത്. ഒരാളുടെ തോളിലിരുന്നാണ് കുട്ടി മുദ്രാവാക്യം വിളിച്ചത്. വിവിധ മതവിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന അത്യന്തം അപകടകരമായ മുദ്രാവാക്യമാണ് കുട്ടി വിളിച്ചത്.

അരിയും മലരും കുന്തിരിക്കവും വാങ്ങിവെക്കണമെന്നും നിന്റെയൊക്കെ കാലന്മാർ വരുന്നുണ്ടെന്നുമാണ് കുട്ടി മുദ്രാവാക്യം വിളിക്കുന്നത്. ഒരാളുടെ കഴുത്തിൽ കയറി ഇരുന്നാണ് മുദ്രാവാക്യം വിളിക്കുന്നത്.

ഹിന്ദുക്കൾ മരണാനന്തര കർമ്മങ്ങൾക്ക് ഉപയോഗിക്കുന്ന അരിയും മലരും ക്രിസ്ത്യാനികൾ ഉപയോഗിക്കുന്ന കുന്തിരിക്കവും വാങ്ങിവെക്കണമെന്നാണ് മുദ്രാവാക്യത്തിൽ ആവശ്യപ്പെടുന്നത്. ബാബറിയിൽ സുജുദ് ചെയ്യുമെന്നും കുട്ടി മുദ്രാവാക്യം വിളിക്കുന്നു. സുപ്രീം കോടതി വിധിയെത്തുടർന്ന് അയോദ്ധ്യയിൽ ഉയരുന്ന രാമക്ഷേത്രം തകർത്ത് പള്ളി നിർമ്മിക്കുമെന്ന അർത്ഥത്തിലാണ് പോപ്പുലർ ഫ്രണ്ട് ഈ മുദ്രാവാക്യം ഉയർത്തുന്നത്.

ഇതിനെതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധം ശക്തമായിരുന്നു. ഇത്ര ചെറു പ്രായത്തിലെ കുട്ടികളുടെ മനസിൽ വിഷം നിറയ്‌ക്കുന്ന പോപ്പുലർഫ്രണ്ട് ഭീകരർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സമൂഹമാദ്ധ്യമങ്ങളിൽ ആവശ്യം ഉയർന്ന് കഴിഞ്ഞു.

B4 Admin

Recent Posts

സിസിടിവി ബ്ലാങ്ക്, ഡിവിആര്‍ അപ്രത്യക്ഷം. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ തെളിവ് നശിപ്പിക്കല്‍. ജാമ്യാപേക്ഷയില്‍ നിര്‍ണായക തിരിച്ചടിയാകും

കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…

32 minutes ago

ആന്റോ അഗസ്റ്റിന് മാംഗോ ഫോണ്‍ കുരുക്ക്. ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരില്‍ തിരിച്ചുപിടിച്ചതില്‍ ബിനാമി ഇടപാടെന്ന് എക്‌സൈസ്

കല്‍പ്പറ്റ : മുട്ടില്‍ മരംമുറി കേസിലെ പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡിയുമായ ആന്റോ അഗസ്റ്റിനെയും സഹോദരങ്ങളെയും വീണ്ടും നിയമക്കുരുക്കിലാക്കി…

36 minutes ago

പിണറായിയെ കുടുക്കി സര്‍ക്കാരിന്റെ നിയമോപദേശം. വീണ കൈപ്പറ്റിയ 3.28 കോടി മാസപ്പടിയല്ല, കൈക്കൂലി. മുഹമ്മദ് റിയാസും വിചാരണ നിഴലില്‍

കൊച്ചി : കേരള രാഷ്ട്രീയത്തെ ആകെ ഉലച്ച സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,…

3 hours ago

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം. സന്നിധാനത്ത് പാളിയ ആസൂത്രണം. ദേവസ്വം ബോര്‍ഡിന് കാരണം കാണിക്കല്‍, സര്‍ക്കാരിന് തലവേദന

തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…

16 hours ago

മന്ത്രവാദ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ഇരകളായി. ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വിറ്റ മന്ത്രവാദി വലയില്‍

തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…

16 hours ago

രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ഹൃദയത്തിന്റെ കാവല്‍ക്കാരന്‍ ഡോ.ജി. വിജയരാഘവന് വിട. സംസ്‌കാരം നാളെ ശാന്തികവാടത്തില്‍

തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…

17 hours ago