കൊണ്ടോട്ടി: സംഘടന വിട്ടതിന്റെ പ്രതികാരമായി മുപ്പത്താറുകാരനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ. പുളിക്കൽ ചെറുകാവ് കുണ്ടേരിയാലുങ്ങൽ കോടംവീട്ടിൽ നൗഷാദ് (36), പള്ളിക്കൽ റൊട്ടിപ്പീടിക പുള്ളിശ്ശേരിക്കുണ്ട് മുസ്തഫ (40), ആണൂർ പള്ളിക്കൽ ബസാർ ചാലൊടി സഹീർ (40) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. കഴിഞ്ഞ മാസം 20 നാണ് കേസിനാസ്പദമായ സംഭവം. രാത്രിയിൽ യുവാവിനെ പള്ളിക്കലിലെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി കരിപ്പൂരിലുള്ള എസ്.ഡി.പി.ഐ. നേതാവിന്റെ വീട്ടിലെത്തിച്ച് ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായി പോലീസ് പറയുന്നു. നഗ്നനാക്കി കെട്ടിത്തൂക്കി മാരകായുധങ്ങൾ ഉപയോഗിച്ച് മർദിക്കുകയും വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിച്ചതായും യുവാവ് പോലീസിനോടു പറഞ്ഞു. പരിക്കേറ്റ യുവാവിനെ പുലർച്ചെ വീട്ടിൽ ഉപേക്ഷിച്ച് സംഘം കടന്നു. പോലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാൽ യുവാവ് യഥാസമയം പരാതി നൽകിയിരുന്നില്ല. കഴിഞ്ഞ എട്ടാംതീയതി അർധരാത്രി മുഖംമൂടി ധരിച്ച അഞ്ചംഗ സംഘം മാരകായുധങ്ങളുമായി വീട്ടിലെത്തി വീണ്ടും വധഭീഷണി ഉയർത്തിയതോടെയാണ് ഇയാൾ പരാതി നൽകിയത്. തുടർന്നാണ് മൂന്നുപേരെ പിടികൂടിയത്. കേസിലുൾപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.+
ഡിവൈ.എസ്.പി. കെ. അഷ്റഫിന്റെ നേതൃത്വത്തിൽ തേഞ്ഞിപ്പലം ഇൻസ്പെക്ടർ എൻ.ബി. ഷൈജു, കരിപ്പൂർ ഇൻസ്പെക്ടർ പി. ഷിബു, കൊണ്ടോട്ടി ഇൻസ്പെക്ടർ പ്രമോദ്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണിക്കൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, രതീഷ്, എസ്.ഐ. ദിനേശൻ, എ.എസ്.ഐ. രവി എന്നിവരാണ് പ്രതികളെ പിടികൂടിയത്.
മുസ്ലിം യൂത്ത് ലീഗ് നേതാവായിരുന്ന അരിയിൽ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെട്ട കേസിൽ പതിന്നാലര വർഷത്തെ നിയമപോരാട്ടങ്ങൾക്ക് ശേഷം കൊച്ചി സി.ബി.ഐ.…
വിരമിച്ചശേഷം പി.എഫ് അക്കൗണ്ടിലുള്ള മുഴുവൻ തുകയും ഒറ്റത്തവണയായി പിൻവലിക്കാതെ, നിശ്ചിത ഇടവേളകളിൽ ഗഡുക്കളായി കൈപ്പറ്റാൻ അവസരമൊരുക്കുന്ന പുതിയ പദ്ധതിക്ക് എംപ്ലോയീസ്…
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട തിരുവാഭരണഘോഷയാത്ര കടന്നുപോകുന്ന പരമ്പരാഗത പാതയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി തിരുവാഭരണപാത സംരക്ഷണ സമിതി. മകരസംക്രാന്തി ദിനത്തിൽ…
തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ശ്രദ്ധ നേടിയ കൊളത്തൂർ മണ്ഡലത്തിലെ വിജയത്തിന് പിന്നാലെ ദേശീയതലത്തിലും ശ്രദ്ധാകേന്ദ്രമായിരുന്ന തമിഴക വെട്രി കഴകം (ടിവികെ)…
വരും അഞ്ച് പതിറ്റാണ്ടുകൾക്കുള്ളിൽ രാജ്യത്തിന്റെ ജനസംഖ്യാ ഘടനയിൽ ഉണ്ടാകാനിടയുള്ള മാറ്റങ്ങളെക്കുറിച്ച് വാഷിംഗ്ടൺ ആസ്ഥാനമായുള്ള പ്യൂ റിസർച്ച് സെന്റർ പുറത്തുവിട്ട പുതിയ…
അമേരിക്കയിൽ തുടർച്ചയായുണ്ടായ സാങ്കേതിക തകരാറുകൾ വൻതോതിലുള്ള സൈബർ ആക്രമണത്തിന്റെ സൂചനയാണെന്ന അഭ്യൂഹങ്ങൾ പടർന്നതോടെ, ഭക്ഷ്യവസ്തുക്കളും അടിയന്തര ആവശ്യങ്ങൾക്കുള്ള സാധനങ്ങളും സൂക്ഷിച്ചുവെക്കാൻ…