രാമനാഥപുരം: രാജ്യാന്തര വിപണിയില്‍ ലക്ഷങ്ങള്‍ വില വരുന്ന സീ കുക്കുമ്പറുമായി തമിഴ്നാട്ടില്‍ ഒരാള്‍ പിടിയില്‍. 400 കിലോ സീ കുക്കുമ്പറുമായി തീരദേശ സംരക്ഷണസേനയാണ് ഇയാളെ പിടികൂടിയത്. രാമനാഥപുരത്തെ എര്‍വാടി ഗ്രാമത്തില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്.
വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത വിഭാഗത്തില്‍ പെടുന്ന കടല്‍ ജീവിയാണ് സീ കുക്കുമ്പര്‍. വംശനാശ ഭീഷണി നേരിടുന്ന ഇവ പവിഴപ്പുറ്റുകളുടെ വിഭാഗത്തില്‍ പെടുന്നവയാണ്.
തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിന് ദേവ് എംഎൽഎയും തടഞ്ഞു നിർത്തിയ കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ്…
തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്ക്കരണം നടപ്പാക്കാനുള്ള ഗതാഗത വകുപ്പ് തീരുമാനത്തിനെതിരെ സമരം കടുപ്പിക്കാനൊരുങ്ങി സംയുക്ത സംഘടനകള്‍. ഡ്രൈവിങ് ടെസ്റ്റ്…