ഫെബ്രുവരി 1 ന്, ധനമന്ത്രി നിർമ്മല സീതാരാമൻ 2024 ലെ ബജറ്റ് അവതരിപ്പിക്കും. 2019-ൽ ഇന്ത്യയുടെ വനിതാ ധനമന്ത്രിയായി ചുമതലയേറ്റത്തിന് ശേഷം ഇത് ആറാം തവണയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് എന്ന പ്രത്യേകതയും ഉണ്ട്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അവതരിപ്പിക്കുന്ന ബജറ്റ് ആയതിനാല്‍ തന്നെ, നിരവധി വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സാമ്പത്തിക-രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നത്.
അതേസമയം, വിലക്കയറ്റം പരിഗണിച്ച് പുതിയ നികുതി വ്യവസ്ഥയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.ഭവന വായ്പകള്‍ക്കും ഇളവ് അനുവദിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ ഭവനവായ്പ്പയുടെ പലിശയില്‍ രണ്ടു ലക്ഷം രൂപവരെ കിഴിവ് അനുവദിച്ചിട്ടുണ്ട്. ഇത് മൂന്നു ലക്ഷമായി ആയി ഉയര്‍ത്തിയേക്കും.നിക്ഷേപത്തിനും പിന്‍വലിക്കലിനുമുള്ള നികുതി ഇളവുകള്‍ നീട്ടിക്കൊണ്ട് ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍പിഎസ്) കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ഇടക്കാല ബജറ്റിലൂടെ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ട്.ഇതിന് പുറമേ, അടിസ്ഥാന സൗകര്യ വികസനത്തിലും വിദ്യാഭ്യാസ മേഖലയിലും കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…