Sunday, September 20, 2026

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ; ഇടക്കാല കേന്ദ്ര ബജറ്റ് അടുത്ത ആഴ്‌ച്ച. വിലക്കയറ്റം തടയാൻ കർശന നടപടികൾ എന്ന് സൂചന

ഫെബ്രുവരി 1 ന്, ധനമന്ത്രി നിർമ്മല സീതാരാമൻ 2024 ലെ ബജറ്റ് അവതരിപ്പിക്കും. 2019-ൽ ഇന്ത്യയുടെ വനിതാ ധനമന്ത്രിയായി ചുമതലയേറ്റത്തിന് ശേഷം ഇത് ആറാം തവണയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് എന്ന പ്രത്യേകതയും ഉണ്ട്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അവതരിപ്പിക്കുന്ന ബജറ്റ് ആയതിനാല്‍ തന്നെ, നിരവധി വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സാമ്പത്തിക-രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നത്.

അതേസമയം, വിലക്കയറ്റം പരിഗണിച്ച് പുതിയ നികുതി വ്യവസ്ഥയില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.ഭവന വായ്പകള്‍ക്കും ഇളവ് അനുവദിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ ഭവനവായ്പ്പയുടെ പലിശയില്‍ രണ്ടു ലക്ഷം രൂപവരെ കിഴിവ് അനുവദിച്ചിട്ടുണ്ട്. ഇത് മൂന്നു ലക്ഷമായി ആയി ഉയര്‍ത്തിയേക്കും.നിക്ഷേപത്തിനും പിന്‍വലിക്കലിനുമുള്ള നികുതി ഇളവുകള്‍ നീട്ടിക്കൊണ്ട് ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍പിഎസ്) കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ഇടക്കാല ബജറ്റിലൂടെ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ട്.ഇതിന് പുറമേ, അടിസ്ഥാന സൗകര്യ വികസനത്തിലും വിദ്യാഭ്യാസ മേഖലയിലും കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്

Related Articles

Latest Articles