Kerala

നിഖിൽ തോമസിനെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്; രണ്ടാംപ്രതി അബിൻ സി രാജിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; വർക്ക് പെർമിറ്റ് റദ്ദാക്കി

നിഖിൽ തോമസിന്റെ വ്യാജ ഡിഗ്രി കേസിൽ രണ്ടാം പ്രതിയായ അബിൻ സി രാജിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. മാലദ്വീപ് ഭരണകൂടത്തിന്റേതാണ് നടപടി. ഇയാളുടെ സിമ്മും വർക്ക് പെർമിറ്റും റദ്ദാക്കിയതായും റിപ്പോർട്ടുകൾ ഉണ്ട്. മാലിദ്വീപിൽ അബിൻ സി രാജ് അദ്ധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു.

ഇന്നലെ നടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയതിന് പിന്നാലെയാണ് അബിനെ കസ്റ്റഡിയിൽ എടുത്തത്. നിഖിലിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയത് അബിനായിരുന്നു. എസ് എഫ് ഐ കായംകുളം മുൻ ഏരിയാ പ്രസിഡന്റും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു അബിൻ
മാലിദ്വീപിൽ ജോലി ചെയ്യുകയായിരുന്ന അബിനെ സമ്മർദം ചെലുത്തിയാണ് പോലീസ് നാട്ടിലെത്തിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് മാലിദ്വീപിൽ നിന്ന് അബിൻ വിമാനം കയറിയത്. ചെന്നൈയിൽ ഇറങ്ങിയ ശേഷം കൊച്ചിയിലേക്ക് വരികയായിരുന്നു. അബിൻ സി രാജ് കൊച്ചിയിലെ ഓറിയോൺ ഏജൻസി വഴി രണ്ട് ലക്ഷം രൂപയ്ക്ക് തനിക്ക് കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നൽകിയെന്നാണ് നിഖിലിന്റെ മൊഴി.

B4 Admin

Recent Posts

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച നഗരസഭ പ്രതിപക്ഷ നേതാവ് ദീപക്കിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് തിരുവനന്തപുരം മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…

8 hours ago

ആകാശത്ത് നടുക്കുന്ന നിമിഷങ്ങള്‍. 17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു. പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ 110 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…

8 hours ago

എനിക്ക് പറയാനുള്ളതു കൂടി കേള്‍ക്കൂ…, രാജി സമര്‍പ്പിച്ചെന്ന തരത്തില്‍ പുറത്തു വന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന് ആര്‍. ശ്രീലേഖ

തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…

9 hours ago