Azadi Ka Amrit Mahotsav; Assembly Museum audio-video-photo-book exhibition from 10
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നീക്കം. നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് പുറമെയാണിത്. നിലവില്‍ പൊതുജനങ്ങള്‍ക്ക് കന്റോറണ്‍മെന്‍റ് ഗേറ്റിലൂടെ മാത്രമാണ് പ്രവേശനം. അതിന് പുറമെയാണ് ഇപ്പോള്‍ ജീവനക്കാരുടെ ഹാജര്‍ സംബന്ധിച്ച കാര്യങ്ങളിലുള്‍പ്പെടെ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നത്. സെക്രട്ടറിയേറ്റില്‍ എത്തി പഞ്ച് ചെയ്ത് മുങ്ങുന്നവരെ പിടികൂടാന്‍ എല്ലാ ഓഫിസ് കവാടത്തിലും ബയോമെട്രിക് പഞ്ചിങ് സംവിധാനം ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്.
ജീവനക്കാര്‍ രാവിലെ പഞ്ച് ചെയ്ത് കയറിയശേഷം എപ്പോഴെങ്കിലും പുറത്തിറങ്ങി പത്തു മിനിറ്റ് കഴിഞ്ഞാല്‍ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ അക്കാര്യം രേഖപ്പെടുത്തുന്ന നിലയിലാണ് പുതിയ സംവിധാനം. എത്ര നേരം പുറത്ത് കറങ്ങുന്നോ അതിന് ആനുപാതിക സമയം മാസത്തില്‍ കണക്കാക്കും. അധികസമയം ലീവിലേക്കോ ശമ്ബള കട്ടിലേക്കോ മാറാനും സാധ്യതയുണ്ട്.
സെക്രട്ടറിയേറ്റില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് അവിടെ തങ്ങാവുന്ന സമയത്തിലുള്‍പ്പെടെ കര്‍ശനമായ
നിയന്ത്രണം കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്. സെക്രട്ടറിയേറ്റില്‍ ചുറ്റും പ്രത്യേക മേഖലയായി പ്രഖ്യാപിച്ച് സുരക്ഷാ സംവിധാനം കര്‍ക്കശമാക്കണമെന്ന ശുപാര്‍ശയും നിലവിലുണ്ട്.
ദുബായ്: ഇറാനിൽ രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 2,000-ത്തോളം പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. രാജ്യവ്യാപകമായി നടക്കുന്ന ജനകീയ…
തിരുവനന്തപുരം : അനന്തപുരിയുടെ സമഗ്രമായ വികസന രേഖാ പ്രഖ്യാപനം നടത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്ന 23 ന് തിരുവന്തപുരത്തെത്തും. തിരുവനന്തപുരം…
ദുബായ് : 2026-ലെ ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം…
ദില്ലി : രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിലും നായകളുടെ ആക്രമണത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. നായകൾക്ക് ഭക്ഷണം…
മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യാനന്തര കാലത്ത് ആദ്യമായി സൗത്ത് ബ്ലോക്ക് വിടുന്നു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി…
ചൈന–റഷ്യ സ്വാധീനം തടയുക എന്ന ലക്ഷ്യത്തോടെ ലാറ്റിൻ അമേരിക്കയിലും ആർക്ടിക് മേഖലയിലും അമേരിക്ക ശക്തമായ നീക്കങ്ങൾക്ക് തയ്യാറെടുക്കുന്നു. മൺറോ സിദ്ധാന്തത്തിന്റെ…