Thursday, May 16, 2024
spot_img

സെക്രട്ടറിയേറ്റില്‍ ജീ​​വ​​ന​​ക്കാ​​ര്‍​​ക്കും സ​​ന്ദ​​ര്‍​​ശ​​ക​​ര്‍​​ക്കും കര്‍ശന നിയന്ത്രണം

തി​​രു​​വ​​ന​​ന്ത​​പു​​രം: സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ല്‍ ജീ​​വ​​ന​​ക്കാ​​ര്‍​​ക്കും സ​​ന്ദ​​ര്‍​​ശ​​ക​​ര്‍​​ക്കും കൂ​​ടു​​ത​​ല്‍ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ള്‍ കൊ​​ണ്ടു​​വ​​രാ​​ന്‍ നീ​​ക്കം. നി​​ല​​വി​​ലു​​ള്ള നി​​യ​​ന്ത്ര​​ണ​​ങ്ങ​​ള്‍​​ക്ക്​ പു​​റ​​മെ​​യാ​​ണി​​ത്. നി​​ല​​വി​​ല്‍ പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​​ക്ക്​ കന്റോറണ്‍മെന്‍റ്​ ഗേ​​റ്റി​​ലൂ​​ടെ മാ​​ത്ര​​മാ​​ണ്​ പ്ര​​വേ​​ശ​​നം. അ​​തി​​ന്​ പു​​റ​​മെ​​യാ​​ണ്​ ഇ​​പ്പോ​​ള്‍ ജീ​​വ​​ന​​ക്കാ​​രു​​ടെ ഹാ​​ജ​​ര്‍ സം​​ബ​​ന്ധി​​ച്ച കാ​​ര്യ​​ങ്ങ​​ളി​​ലു​​ള്‍​​പ്പെ​​ടെ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ള്‍ ക​​ര്‍​​ക്ക​​ശ​​മാ​​ക്കു​​ന്ന​​ത്. സെക്രട്ടറിയേറ്റില്‍ എ​​ത്തി പ​​ഞ്ച് ചെ​​യ്ത്​ മു​​ങ്ങു​​ന്ന​​വ​​രെ പി​​ടി​​കൂ​​ടാ​​ന്‍ എ​​ല്ലാ ഓ​​ഫി​​സ് ക​​വാ​​ട​​ത്തി​​ലും ബ​​യോ​​മെ​​ട്രി​​ക് പ​​ഞ്ചി​​ങ് സം​​വി​​ധാ​​നം ഒ​​രു​​ക്കാ​​നാ​​ണ്​ ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്.

ജീ​​വ​​ന​​ക്കാ​​ര്‍ രാ​​വി​​ലെ പ​​ഞ്ച് ചെ​​യ്ത് ക​​യ​​റി​​യ​​ശേ​​ഷം എ​​പ്പോ​​ഴെ​​ങ്കി​​ലും പു​​റ​​ത്തി​​റ​​ങ്ങി പ​​ത്തു മി​​നി​​റ്റ്​ ക​​ഴി​​ഞ്ഞാ​​ല്‍ അ​​റ്റ​​ന്‍ഡ​​ന്‍സ് ര​​ജി​​സ്​​​റ്റ​​റി​​ല്‍ അ​​ക്കാ​​ര്യം രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന നി​​ല​​യി​​ലാ​​ണ്​ പു​​തി​​യ സം​​വി​​ധാ​​നം. എ​​ത്ര നേ​​രം പു​​റ​​ത്ത്​ ക​​റ​​ങ്ങു​​ന്നോ അ​​തി​​ന്​ ആ​​നു​​പാ​​തി​​ക സ​​മ​​യം മാ​​സ​​ത്തി​​ല്‍ ക​​ണ​​ക്കാ​​ക്കും. അ​​ധി​​ക​​സ​​മ​​യം ലീ​​വി​​ലേ​​ക്കോ ശ​​മ്ബ​​ള ക​​ട്ടി​​ലേ​​ക്കോ മാ​​റാ​​നും സാ​​ധ്യ​​ത​​യു​​ണ്ട്.

സെക്രട്ടറിയേറ്റില്‍ എ​​ത്തു​​ന്ന സ​​ന്ദ​​ര്‍ശ​​ക​​ര്‍ക്ക്​ അ​​വി​​ടെ ത​​ങ്ങാ​​വു​​ന്ന സ​​മ​​യ​​ത്തി​​ലു​​ള്‍പ്പെ​​ടെ ക​​ര്‍ശ​​ന​​മാ​​യ
നി​​യന്ത്ര​​ണം കൊ​​ണ്ടു​​വ​​രാ​​നും ആ​​ലോ​​ചി​​ക്കു​​ന്നു​​ണ്ട്. സെക്രട്ടറിയേറ്റില്‍ ചു​​റ്റും പ്ര​​ത്യേ​​ക മേ​​ഖ​​ല​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ച്‌​ സു​​ര​​ക്ഷാ സം​​വി​​ധാ​​നം ക​​ര്‍​​ക്ക​​ശ​​മാ​​ക്ക​​ണ​​മെ​​ന്ന ശുപാ​​ര്‍​​ശ​​യും നി​​ല​​വി​​ലു​​ണ്ട്.

Related Articles

Latest Articles