secretariate
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന രീതിയിൽ വ്യാജ ഭീഷണി. ഞായറാഴ്ച രാത്രി വന്ന ഭീഷണി സന്ദേശത്തെ തുടര്‍ന്ന് പോലീസും ഡോഗ് സ്ക്വാഡും ഉള്‍പ്പെടെ വന്‍സംഘം പ്രദേശത്ത് മണിക്കൂറുകളോളം വ്യാപക തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ മാറനല്ലൂര്‍ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണിലൂടെ ഒരാൾ സന്ദേശമയച്ചത്. സെക്രട്ടേറിയറ്റിന് പുറത്ത് ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഇതില്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് കന്റോണ്‍മെന്റ് പോലീസ് ഡോഗ് സ്ക്വാഡിനെ വിളിച്ചുവരുത്തി പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു.
തിരച്ചിലില്‍ നിന്നും ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ വിളിച്ചയാളെ കണ്ടെത്തുകയായിരുന്നു. സന്ദേശം വന്ന് അര മണിക്കൂറിനുള്ളില്‍ തന്നെ ഇയാളെ കണ്ടെത്തി. എന്നാല്‍, സെക്രട്ടേറിയറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം വാട്സാപ്പില്‍ വന്നെന്നും ഇത് പോലീസില്‍ അറിയിക്കുകയായിരുന്നു എന്നാണ് കസ്റ്റഡിയിലായ വ്യക്തി നല്‍കിയ വിശദീകരണം.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…