കീവ്: നാറ്റോയുടെ നടപടി യുക്രെയ്നിൽ ബോംബ് വര്ഷിക്കാന് റഷ്യയ്ക്ക് പച്ചക്കൊടി കാണിക്കുന്ന താരത്തിലുള്ളതെന്ന് യുക്രെയ്ന് പ്രസിഡന്റ് വ്ളോഡിമിര് സെലന്സ്കി. നോ ഫ്ളൈ സോണ് ആവശ്യം അംഗീകരിക്കാത്തതിന് എതിരെയാണ് പ്രതിഷേധവുമായി സെലൻസ്കി (Volodymyr Zelenskyy Against NATO) രംഗത്തുവന്നത്.
യുക്രെയ്നില് നോ ഫ്ളൈ സോണ് പ്രഖ്യാപിക്കണമെന്ന് വെള്ളിയാഴ്ച സെലന്സ്കി നാറ്റോയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് നാറ്റോ തയാറായിട്ടില്ല. ഇതിനുപിന്നാലെയാണ് വിമർശനവുമായി അദ്ദേഹം രംഗത്തുവന്നത്. നാറ്റോയുടെ നടപടി യുക്രെയ്നിൽ ബോംബ് വര്ഷിക്കാന് പച്ചക്കൊടി കാണിക്കുന്ന താരത്തിലുള്ളതാണെന്ന് സെലന്സ്കി കുറ്റപ്പെടുത്തി.
അതേസമയം അധിനിവേശത്തിന്റെ പത്താം ദിനത്തിലും ആക്രമണം കൂടുതല് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് റഷ്യ. കീവിലും ഖാര്കീവിലും സുമിയിലും മരിയുപോളോയിലും തുടര്ച്ചയായി ഷെല്ലാക്രമണം ഉണ്ടായി. യുക്രെയ്നിന്റെ പ്രധാന നഗരങ്ങളിളെല്ലാം റഷ്യ ആക്രമണം തുടരുകയാണ്.

