പ്രതീകാത്മക ചിത്രം
ടെല്‍ അവീവ് : ഗാസയിൽ ഹമാസ് ബന്ദികളാക്കി തടവിൽ പാർപ്പിച്ചിരിക്കുന്നവരെക്കുറിച്ച് വിവരങ്ങൾ പങ്കുവയ്ക്കുന്ന പാലസ്തീൻ പൗരന്മാർക്ക് സുരക്ഷയും ധന സഹായവും വാഗ്ദാനം ചെയ്ത് ഇസ്രയേൽ സൈന്യം. ഗാസ അതിർത്തിയിൽ വിതരണം ചെയ്ത ലഘുലേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
“നിങ്ങൾക്ക് സമാധാനപൂർണമായ ജീവിതം നയിക്കണം എന്നുണ്ടെങ്കിൽ, നിങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കണം എന്നുണ്ടെങ്കിൽ നിങ്ങൾ മനുഷ്യത്വപരമായ കാര്യം ചെയ്യണം. നിങ്ങളുടെ പ്രദേശത്ത് തടവിൽ പാർപ്പിച്ചിരിക്കുന്നവരെക്കുറിച്ച് വിലയേറിയ വിവരങ്ങൾ ഞങ്ങളുടമായി പങ്കുവെക്കണം’ – ലഘുലേഖയിൽ പറയുന്നു.
ബന്ദികളെ സംബന്ധിച്ച് വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായിരിക്കുമെന്നും വിവരം നൽകുന്നവരേയും അവരുടെ വീടുകളും ഇസ്രയേൽ സൈന്യം സുരക്ഷിതമായി സംരക്ഷിക്കുമെന്നും ലഘുലേഖയിൽ വ്യക്തമാക്കിയിരിക്കുന്നു. ഇതോടൊപ്പംവിവരം നൽകാൻ വേണ്ടിയുള്ള ഫോൺ നമ്പറുകളും നൽകിയിട്ടുണ്ട്.
അതേസമയം ഇസ്രയേൽ പ്രത്യാക്രമണം കരയുദ്ധത്തിന്റെ വക്കിലെത്തി നിൽക്കവേ വയോധികരായ രണ്ട് ബന്ദികളെ മോചിപ്പിച്ച് രംഗം തണുപ്പിക്കാൻ ഹമാസ് നീക്കം നടത്തിയിരുന്നു. നൂറിത് കൂപ്പർ, യോക് വേഡ് ലിഫ്ഷിറ്റ്‌സ് എന്നീ രണ്ട് വയോധികരായ സ്ത്രീകളെയാണ് ഇന്നലെ ഹമാസ് മോചിപ്പിച്ചത്. നേരത്തെ രണ്ട് അമേരിക്കൻ ബന്ദികളെയും ഹമാസ് മോചിപ്പിച്ചിരുന്നു. ഇസ്രയേലിൽ നിന്ന് 203 പേരെ ഹമാസ് തടവിലാക്കിക്കൊണ്ടു പോയതായാണ് ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചത് . ഒക്ടോബർ 7ന് ആരംഭിച്ച യുദ്ധത്തിൽ ഇസ്രയേലിലെ 1400ലേറെ പേർ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേൽ ആക്രമണത്തിൽ ഗാസയിലെ മരണം 5000 കടന്നിരുന്നു. ഗാസ – ഇസ്രയേൽ അതിർത്തിയിലെ പ്രതിഷേധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രയേൽ സൈന്യം സൈനിക വിമാനങ്ങൾ വഴി ലഘുലേഖ വിതരണം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബന്ദികളാക്കപ്പെട്ടവരെക്കുറിച്ചുള്ള വിവരം നൽകുന്നവർക്ക് സുരക്ഷയും ധനസഹായവും വാഗ്ദാനം ചെയ്തിരിക്കുന്നത്.
സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…
ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…
ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…