പ്രതീകാത്മക ചിത്രം
പോർട്ട് ലാൻഡ് : പറക്കുന്നതിനിടെ എഞ്ചിൻ ഓഫ് ചെയ്ത് വിമാനത്തെ അപകടത്തിൽപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ ഡ്യൂട്ടിയിലില്ലാതിരുന്ന പൈലറ്റ് അറസ്റ്റിൽ. അമേരിക്കയിലെ ഒറിഗോണിൽ അലാസ്ക എയർലൈൻസിൽ ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിചിത്ര സംഭവം അരങ്ങേറിയത്. വാഷിങ്ടണിലെ എവറെറ്റിൽ നിന്ന് നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പറക്കുകയായിരുന്നു വിമാനം. 80 യാത്രക്കാരും മൂന്ന് ജീവനക്കാരുമടക്കം 83 പേരായിരുന്നു സംഭവ സമയത്ത് വിമാനത്തിൽ ഉണ്ടായിരുന്നത്.
ഡ്യുട്ടിയിൽ ഇല്ലാത്ത ഡേവിഡ് എമേഴ്സൺ (44) എന്നയാൾ വിമാനത്തിന്റെ കോക്പിറ്റിൽ പൈലറ്റിനും ഫസ്റ്റ് ഓഫീസര്‍ക്കും പിന്നിലായുള്ള അധിക സീറ്റിൽ യാത്ര ചെയ്യുകയായിരുന്നു. പറക്കുന്നതിനിടെ ഇയാൾ വിമാനത്തിന്റെ എഞ്ചിനുകൾ ഓഫ് ചെയ്ത വിമാനം തകർക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ഇയാൾ എഞ്ചിനുകൾ ഓഫ് ചെയ്തത് കണ്ട വിമാന ജീവനക്കാർ ഉടൻ തന്നെ ഇയാളെ കീഴ്‌പ്പെടുത്തി. സംഭവത്തെ തുടർന്ന് ഒറിഗോണിലെ പോർട്ട് ലാൻഡിൽ വിമാനം അടിയന്തരമായി ഇറക്കി. കൊലപാതകശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൈലറ്റിനെതിരെ കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…
കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…