Vizhinjam
തിരുവനന്തപുരം: ശ്രീലങ്കൻ അഭയാർത്ഥികൾ കേരളത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നതിന്റെ പശ്ചാത്തലത്തിൽ വിഴിഞ്ഞത്ത് സുരക്ഷ ശക്തമാക്കി. വിഴിഞ്ഞത്ത് കൂടുതൽ പോലീസിനെയും, കോസ്റ്റ് ഗാർഡിനെയും വിന്യസിച്ചിട്ടുണ്ട്. ഇരു വിഭാഗങ്ങളും സംയുക്തമായി തീര മേഖലകളിൽ നിരീക്ഷണം തുടരുകയാണ്.
അതേസമയം വിഴിഞ്ഞം കൂടാതെ മറ്റ് തീരമേഖലകളിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. കേരളത്തിന് പുറമേ തമിഴ്നാട് തീരം വഴിയും അഭയാർത്ഥികൾ രാജ്യത്തേക്ക് കടക്കാൻ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇതേതുടർന്ന് സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ വിവരം അറിയിക്കണമെന്നാണ് നിർദ്ദേശം.
ശ്രീലങ്കയിൽ നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. അവശ്യസാധനങ്ങൾക്കുൾപ്പെടെ സർവ്വതിനും തീ വിലയായതോടെ രാജ്യത്തെ ജീവിതം ദുസ്സഹമായതോടെയാണ് ആളുകൾ ഇന്ത്യയിലേക്ക് പലായനത്തിന് ഒരുങ്ങുന്നത്. ഈ സാഹചര്യത്തിൽ നേരത്തെ ശ്രീലങ്കയിൽ നിന്നും തമിഴ്നാട്ടിലെ ധനുഷ്കോടിയിൽ എത്തിയവരെ തീരസംരക്ഷണ സേന പിടികൂടിയിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…