Kerala

ടാങ്കർ ചരിഞ്ഞത് കണ്ട് നാട്ടുകാർ സഹായിക്കാൻ ഓടിയെത്തി; ഒടുവിൽ ട്വിസ്റ്റ്, ഡ്രൈവറും ക്ലീനറും പോലീസ് പിടിയിൽ; സംഭവം ഇങ്ങനെ

ആലുവ: ടാങ്കർ ചരിഞ്ഞത് കണ്ട് സഹായിക്കാൻ ഓടിയെത്തിയ നാട്ടുകാർ കണ്ടത് കക്കൂസ് മാലിന്യം! ചെങ്ങമനാട് തോട്ടിൽ കക്കൂസ് മലിന്യം തള്ളിയ രണ്ട് പേരെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. ടാങ്കറില്‍ കൊണ്ടുവന്ന് മാലിന്യം തള്ളിയ ഫോർട്ട്കൊച്ചി സ്വദേശികളായ ലോറി ഡ്രൈവര്‍ അജ്മല്‍, ക്ലീനര്‍ അനീഷ് എന്നിവരാണ് പിടിയിലായത്.

ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. കക്കൂസ് മാലിന്യവുമായി ടാങ്കര്‍ ചെങ്ങമനാടെത്തി. ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം മാലിന്യം പുറയാർ വെങ്ങോല പാലത്തിൽ നിന്നും താഴെ തോട്ടിലേക്ക് തള്ളി. മാലിന്യം തട്ടിയ ശേഷം പെട്ടെന്നെടുത്തപ്പോള്‍ ടാങ്കര്‍ ഒരു ഭാഗത്തേക്ക് ചരിഞ്ഞു. സഹായിക്കാനെത്തിയ നാട്ടുകാര്‍ക്ക് കാര്യം മനസിലായതോടെ ഡ്രൈവറും സഹായിയും കുടുങ്ങി. നാട്ടുകാർ വിവരമറിയിച്ച് പോലീസെത്തി അജ്മലിനേയും അനീഷിനേയും കസ്റ്റഡിയിലെടുത്തു.

ഇതിനു മുമ്പും പല പ്രാവശ്യം ഇവിടെ കക്കൂസ് മാലിന്യം തട്ടിയിട്ടുണ്ടെങ്കിലും ആരെങ്കിലും പിടിക്കപ്പെടുന്നത് ആദ്യമാണ്.പിന്നീട് ക്രെയിൻ കൊണ്ടു വന്നാണ് ചരിഞ്ഞ ലോറി വലിച്ചു കയറ്റിയത്. കസ്റ്റഡിയിലെടുത്ത ടാങ്കര്‍ നെടുമ്പാശേരി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഡ്രൈവര്‍ അജ്മലിനേയും സഹായി അനീഷിനേയും അറസ്റ്റ് ചെയ്തു.

anaswara baburaj

Recent Posts

തെലങ്കാനയിലും കർണ്ണാടകയിലും ഏറ്റവും വലിയ കക്ഷിയാകും

കേരളത്തിലും തമിഴ്‌നാട്ടിലും വൻ മുന്നേറ്റം ! കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലുകൾ ഇങ്ങനെ

14 mins ago

ഓഹരി വിപണിയിലെ മാറ്റം തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി

കുതിക്കാൻ തയ്യാറെടുത്ത് വിപണികൾ ! നരേന്ദ്രവിജയത്തിന്റെ സൂചനകൾ കണ്ടുതുടങ്ങി

39 mins ago

റെയ്‌സി കൊല്ലപ്പെട്ടതില്‍ ഇറാനില്‍ ആഘോഷം| എല്ലാവര്‍ക്കും ഹെലികോപ്റ്റര്‍ ദിനാശംസകള്‍ എന്ന് ട്വീറ്റ്

'ആരെങ്കിലും രക്ഷപ്പെട്ടാല്‍ എല്ലാവരും ആശങ്കപ്പെടുന്ന ചരിത്രത്തിലെ ഒരേയൊരു അപകടം' ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവെന്ന വിവരങ്ങള്‍…

51 mins ago

അഞ്ചാംഘട്ട വോട്ടെടുപ്പിലും തണുത്ത പ്രതികരണം! 60 ശതമാനത്തിലേറെ പോളിംഗ് പിന്നിട്ടത് മൂന്ന് മണ്ഡലങ്ങള്‍ മാത്രം;ഏറ്റവും കൂടുതല്‍ പോളിംഗ് ബാരാബങ്കി ലോക്‌സഭാ മണ്ഡലത്തില്‍

അഞ്ചാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചു.അഞ്ച് മണിവരെയുള്ള കണക്ക് പ്രകാരം അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന പതിനാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ 60 ശതമാനത്തിലേറെ…

58 mins ago

അവയവക്കടത്ത് കേസ്!തൃശൂര്‍ സ്വദേശി സബിത്ത് നാസർ റിമാൻഡിൽ ;കൂടുതൽ ഇരകളെന്ന് സൂചന

കൊച്ചി: അവയവക്കടത്ത് കേസില്‍ പിടിയിലായ തൃശൂര്‍ സ്വദേശി സബിത്ത് നാസറിനെ റിമാന്‍ഡ് ചെയ്തു. അങ്കമാലി സെഷന്‍സ് കോടതിയാണ് പ്രതിയെ റിമാന്‍ഡ്…

2 hours ago