SPECIAL STORY

ലോകത്തെ ആശങ്കയിലാഴ്ത്തിയ ഇസ്രായേൽ-ഹമാസ് സംഘർഷത്തിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്യുന്ന സെമിനാർ ഇന്ന്; നേതി നേതി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുക പ്രഗത്ഭരായ വിഷയ വിദഗ്‌ധർ; ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് സെമിനാർ തത്സമയം എത്തിക്കാൻ തത്വമയി നെറ്റ്‌വർക്ക്

തിരുവനന്തപുരം: ലോകം ആശങ്കയോടെ നോക്കിക്കാണുന്ന ഇസ്രായേൽ-ഹമാസ് സംഘർഷത്തിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്യുന്ന നേതി നേതി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സെമിനാർ ഇന്ന്. വൈകുന്നേരം നാലുമണിക്ക് തിരുവനന്തപുരം പ്രസ്ക്ലബ് പി സി ഹാളിലാണ് സെമിനാർ നടക്കുക. ചുരുളഴിയുന്ന ഇസ്രായേൽ ഹമാസ് സംഘർഷം: ഒരു ബഹുമുഖ വീക്ഷണം എന്ന വിഷയത്തിലാണ് സെമിനാർ. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ജി കെ സുരേഷ്ബാബു മോഡറേറ്റർ ആകുന്ന സെമിനാറിൽ റിട്ടയേർഡ് കേണൽ എസ് ഡിന്നി, സാമ്പത്തിക വിദഗ്ധനും, ചാർട്ടേർഡ് അക്കൗണ്ടന്റുമായ രഞ്ജിത്ത് കാർത്തികേയൻ, രാഷ്ട്രീയ നിരീക്ഷകൻ ഡോ. ഫക്രുദിൻ അലി, തുടങ്ങിയവർ വിഷയങ്ങൾ കൈകാര്യം ചെയ്യും. റിട്ടയേർഡ് ഐ പി എസ് ഓഫീസർ എസ് ഗോപിനാഥ് സ്വാഗതം ആശംസിക്കും. വിഷയ വിദഗ്ധർ പങ്കെടുക്കുന്ന വിജ്ഞാനപ്രദമായ സെമിനാറിന്റെ തത്സമയ സംപ്രേക്ഷണം വൈകുന്നേരം 04.30 മുതൽ തത്വമയി നെറ്റ്‌വർക്കിൽ ഉണ്ടായിരിക്കും.

Live Link http://bit.ly/40h4lfn

തീവ്രവാദത്തിന്റെ പുതിയ രൂപങ്ങളും ദേശീയ സുരക്ഷയും എന്ന വിഷയത്തിലാണ് കേണൽ ഡിന്നിയുടെ പ്രഭാഷണം. സാമ്പത്തിക പരിഹാരങ്ങളും സ്ഥിതി വിവരക്കണക്കുകളും എന്ന വിഷയത്തിൽ രഞ്ജിത്ത് കാർത്തികേയനും ആഗോള പ്രത്യാഘാതങ്ങളും അന്താരാഷ്‌ട്ര ബന്ധങ്ങളും എന്ന വിഷയത്തിൽ ഫക്രുദിൻ അലിയും സംസാരിക്കും. സമകാലിക വിഷയങ്ങളിൽ വിജ്ഞാനപ്രദമായ സെമിനാറുകൾ സംഘടിപ്പിച്ച് ശ്രദ്ധേയമാകുകയാണ് നേതി നേതി ഫൗണ്ടേഷൻ. ചന്ദ്രയാൻ 03 പദ്ധതിയെ കുറിച്ചുള്ള വിവിധ വശങ്ങൾ ചർച്ച ചെയ്‌ത സെമിനാർ ഏറെ ശ്രദ്ധനേടിയിരുന്നു.

Kumar Samyogee

Recent Posts

ത്രിരാഷ്ട്ര സന്ദർശനത്തിന് തുടക്കം ! ജോർദാനിലെത്തിയ നരേന്ദ്രമോദിയ്ക്ക് ഉജ്ജ്വല സ്വീകരണം ; പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്ത്യ – ജോർദാൻ നയതന്ത്ര ബന്ധത്തിൻ്റെ 75-ാം വാർഷികത്തിൽ

അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…

1 hour ago

തലമുറ മാറ്റത്തിനൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി ! ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ

ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…

3 hours ago

പഹൽഗാം ഭീകരാക്രമണം ! കുറ്റപത്രം സമർപ്പിച്ച് എൻഐഎ ! അന്വേഷണത്തിൽ സംതൃപ്തി രേഖപ്പെടുത്തി ശുഭം ദ്വിവേദിയുടെ കുടുംബം

ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…

3 hours ago

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…

4 hours ago

ഓസ്‌ട്രേലിയയിൽ നടന്ന ഇസ്ലാമിക ഭീകരാക്രമണം: മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് ഇസ്രായേൽ|BONDI BEACH ATTACK

ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…

4 hours ago

60 കൊല്ലങ്ങൾക്ക് മുമ്പ്, ഹിമാലയത്തിൽ വച്ച് സിഐഎയ്ക്ക് നഷ്ടപ്പെട്ട ആണവ ഉപകരണം!!!ഗംഗാ നദീ തടത്തിലെ ജനങ്ങൾ വൻ അപകടത്തിൽ ?? മൂടി വച്ച സത്യം !!!!

ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…

5 hours ago