ലാഹോര്‍: പഞ്ചാബ് കാബിനറ്റ് മന്ത്രിയും പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ അബ്ദുല്‍ അലീം ഖാന്‍ അറസ്റ്റില്‍. വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസില്‍ ലാഹോര്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍ എ ബി) അദേഹത്തെ അറസ്റ്റു ചെയ്യുകയായിരുന്നു.
തീരദേശ കമ്പനിയായ ഹെക്‌സാം ഇന്‍വെസ്റ്റ്‌മെന്റ് ഓവര്‍സീസ് ലിമിറ്റഡിലും പാര്‍ക് വ്യൂ, റിവര്‍ ഏജ് എന്നീ ഹൗസിംഗ് സൊസൈറ്റികളുമായി ബന്ധപ്പെട്ട് അലീം ഖാനുള്ള അനധികൃത് സ്വത്തു സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് എന്‍ എ ബി വക്താവ് നവാസിഷ് അലി ആസിം വെളിപ്പെടുത്തി.
91 കോടി 80 ലക്ഷം രൂപ മൂല്യമുള്ള വസ്തുവകകള്‍ അലീം ഖാനുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 15 കോടി 90 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഖാന്റെ സ്വന്തം പേരിലാണ്. ഖാനെ വ്യാഴാഴ്ച എന്‍ എ ബി കോടതിയില്‍ ഹാജരാക്കും.
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…