Kerala

ഭാഷാ ദിനത്തിൽ വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകളിൽ ഗുരുതര അക്ഷര തെറ്റ് ! മെഡലുകൾ തിരിച്ചു വാങ്ങും

തിരുവനന്തപുരം: ഭാഷാ ദിനത്തിൽ വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകളിൽ ഗുരുതര അക്ഷര തെറ്റ്. മുഖ്യമന്ത്രി, പോലീസ് എന്നീ വാക്കുകളിലാണ് അക്ഷരത്തെറ്റുണ്ടായിരിക്കുന്നത്. അഭിമാനപൂര്‍വം മെഡല്‍ സ്വീകരിച്ച പോലീസുകാര്‍ പിന്നീട് നോക്കിയപ്പോള്‍ മാത്രമാണ് അക്ഷരത്തെറ്റുകള്‍ ശ്രദ്ധയില്‍പെട്ടത്. മെഡലുകളില്‍ മുഖ്യമന്ത്രിയുടെ എന്നതിന് പകരം ‘മുഖ്യമന്ത്രയുടെ’ എന്നാണ് രേഖപ്പെടുത്തിയത്. പോലീസ് മെഡല്‍ എന്നത് തെറ്റായി ‘പോലസ് മെഡന്‍’ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

സംഭവത്തെ തുടർന്ന് മെഡലുകൾ തിരിച്ചുവാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. മെഡലുകൾ നിർമ്മിച്ച് നൽകാൻ ടെണ്ടർ എടുത്ത സ്ഥാപനത്തോട് പുതിയ മെഡലുകൾ നൽകാൻ ഡിജിപി ആവശ്യപ്പെടും. മെഡലുകള്‍ പിന്‍വലിച്ച് പുതിയ മെഡലുകൾ ഓരോ യൂണിറ്റ് വഴിയും വിതരണം ചെയ്യും.

സംസ്ഥാന പൊലീസിനെ മികച്ച പ്രകടനത്തിന് മുഖ്യമന്ത്രി നല്‍കുന്ന ബഹുമതിയാണിത്. നവംബര്‍ 1 ന് മുഖ്യമന്ത്രി 264 ഉദ്യോഗസ്ഥര്‍ക്ക് മെഡലുകള്‍ വിതരണം ചെയ്തിരുന്നു. അതിലാണ് ഗുരുതമായ പിഴവ് കടന്നു കൂടിയത്. സ്വാതന്ത്ര്യ ദിനത്തിലാണ് മുഖ്യമന്ത്രി മെഡലുകള്‍ പ്രഖ്യാപിക്കുന്നത്. നവംബര്‍ 1 ന് മെഡലുകള്‍ വിതരണം ചെയ്യുമെന്ന് പൊലീസ് ആസ്ഥാനത്ത് അറിയാമായിരുന്നെങ്കിലും ഈ മെഡലുകളൊന്നും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ചില്ല എന്ന് വേണം കരുതാന്‍.

B4 Admin

Recent Posts

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കൂടിക്കാഴ്ച നടത്തി: ആശംസകൾ കൈമാറി സാംസ്കാരിക ദീപോത്സവത്തിന് തുടക്കം!

രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…

16 hours ago

ആർഷഭാരത പാരമ്പര്യവും സനാതന മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ സമ്മേളനവും ആചാര്യ കുടുംബ സംഗമവും നവംബർ 8-ന്!

സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…

19 hours ago

കാരുണ്യത്തിന്റെ വലിയ മാതൃക തീർത്ത് നടൻ വിവേക് ഒബ്‌റോയ്: ‘രാമായണം’ സിനിമയ്ക്കായി ലഭിച്ച 6 കോടി രൂപ അർബുദ രോഗികളായ കുട്ടികളുടെ ചികിത്സയ്ക്കായി സംഭാവന ചെയ്തു!

പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്‌റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…

20 hours ago

ആദിവാസി യുവതിയുടെ മരണം ജാർഖണ്ഡിൽ വിവാദമാകുന്നു, ഹേമന്ത് സോറൻ സർക്കാരിനെതിരെ പ്രതിഷേധം

ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…

23 hours ago

അഞ്ചര വർഷത്തിന് ശേഷം കായംകുളത്ത് വൈദ്യുതി ഉത്പാദനം: കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധിക്ക് പുതിയ പ്രതീക്ഷയാകുമോ

കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…

1 day ago

തൊഴിൽരംഗത്തെ ഗുണ്ടായിസത്തിനും വ്യവസായ തടസ്സങ്ങൾക്കും കടുത്ത നിയന്ത്രണം: പുതിയ നിക്ഷേപ നയവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സർക്കാർ!

പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…

2 days ago