MALAYALAM

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് തിരിച്ചടി: അൽ നസറിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; ട്രാൻസ്ഫർ വിലക്കോടെ നടപടി കടുപ്പിച്ച് ഉടമകൾ

റിയാദ്: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അണിനിരക്കുന്ന സൗദി വമ്പന്മാരായ അൽ നസർ ക്ലബ്ബിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോർട്ട്. ക്ലബ്ബിന്റെ കടബാധ്യതകൾ 800 ദശലക്ഷം സൗദി റിയാൽ (ഏകദേശം 187 ദശലക്ഷം യൂറോ) കവിഞ്ഞതിനെ തുടർന്ന് ക്ലബ്ബിന്റെ ഉടമസ്ഥരായ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (PIF) കർശന നിയന്ത്രണങ്ങളും ട്രാൻസ്ഫർ വിലക്കും ഏർപ്പെടുത്തി.

കഴിഞ്ഞ സീസണിലെ തെറ്റായ സാമ്പത്തിക മാനേജ്‌മെന്റും വിവേചനരഹിതമായ ചെലവഴിക്കലുകളുമാണ് ക്ലബ്ബിനെ ഈ പടുകുഴിയിലേക്ക് തള്ളിയിട്ടതെന്ന് സൗദി മാദ്ധ്യമമായ ‘അൽ-റിയാദിയ’ റിപ്പോർട്ട് ചെയ്യുന്നു.
സാമ്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ പുതിയ താരങ്ങളെ ടീമിലെടുക്കുന്നതിനോ നിലവിലുള്ള കളിക്കാരുടെ കരാർ പുതുക്കുന്നതിനോ ക്ലബ്ബ് മാനേജ്‌മെന്റിന് PIF പൂർണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സ്പോൺസർഷിപ്പിലൂടെയോ സ്വന്തം വരുമാനത്തിലൂടെയോ പുതിയ പണം കണ്ടെത്താൻ സാധിക്കാത്തപക്ഷം പുതിയ കരാറുകളിൽ ഒപ്പിടാൻ അനുവദിക്കില്ലെന്ന് PIF വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ പുതിയ സീസണിന് മുന്നോടിയായി ടീമിനെ ശക്തമാക്കാനുള്ള അൽ നസറിന്റെ പദ്ധതികൾക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.
പ്രതിസന്ധി മറികടക്കാൻ ക്ലബ്ബിന്റെ ദൈനംദിന സാമ്പത്തിക അധികാരങ്ങൾ സസ്പെൻഡ് ചെയ്ത ഉടമകൾ, സ്വതന്ത്ര ധനകാര്യ നിയമ ഉപദേശക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വാണിജ്യ വരുമാനം വർദ്ധിപ്പിക്കുക, അനാവശ്യ ചെലവുകൾ വെട്ടിച്ചുരുക്കുക, സുതാര്യമായ സാമ്പത്തിക പുനഃസംഘടന നടപ്പിലാക്കുക എന്നിവയാണ് PIF-ന്റെ ലക്ഷ്യം. താരങ്ങളുടെ ശമ്പള വിതരണത്തെപ്പോലും ബാധിച്ച ഈ സാമ്പത്തിക പ്രതിസന്ധി പുതിയ സീസൺ ആരംഭിക്കാനിരിക്കെ ക്ലബ്ബിനും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

B4 Admin

Share
Published by
B4 Admin

Recent Posts

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

2 hours ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

3 hours ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

1 day ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

2 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

2 days ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

5 days ago