a-17-year-old-man-tried-to-strangle-a-16-year-old-girl-who-refused-love-in-munnar
ലക്‌നൗ: അയോദ്ധ്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ച കേസിലെ ഏഴ് പ്രതികൾ അറസ്റ്റിൽ. പ്രത്യുഷ് ശ്രീവാസ്തവ, നിതിൻ കുമാർ, ദീപക് കുമാർ ഗൗർ, ബ്രജേഷ് പാണ്ഡെ, ശത്രുഘ്‌ൻ പ്രജാപതി എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. മാത്രമല്ല മുഖ്യ സൂത്രധാരൻ മഹേഷ് കുമാർ മിശ്ര ഉൾപ്പെടെ അറസ്റ്റിലായെന്ന് പോലീസ് അറിയിച്ചു.
അയോദ്ധ്യ ക്ഷേത്ര നഗരമായതിനാൽ ഇവിടുത്തെ സമാധാനവും സൗഹാർദ്ദവും തകർക്കാൻ ശ്രമിച്ചതിനും ആരാധനാലയത്തിന് സമീപം പ്രകോപനമുണ്ടാക്കുന്ന വസ്തുക്കൾ എറിഞ്ഞതിനുമാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
അതേസമയം ജഹാംഗീർപുരി സംഘർഷത്തിന്റെ പ്രതികാരമാണിതെന്ന് പോലീസ് വ്യക്തമാക്കി. ബുധനാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. കലാപമുണ്ടായതിനെ തുടർന്ന് അയോദ്ധ്യയിൽ സുരക്ഷ ശക്തമാക്കിയിരുന്നു. മാംസം, വിശുദ്ധ ഗ്രന്ഥത്തിന്റെ കീറിയ പേപ്പറുകൾ എന്നിവ പള്ളികളുടെ ഗേറ്റിന് പുറത്ത് വലിച്ചെറിഞ്ഞതായി റിപ്പോർട്ടുണ്ട്.
സംഭവ ദിവസം പോലീസിന് വിവരം ലഭിച്ചയുടൻ, ഉടനടി നടപടിയെടുക്കുകയും പ്രകോപനമുണ്ടാക്കുന്ന എല്ലാ വസ്തുക്കളും ഉടനടി നീക്കം ചെയ്യുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. തുടർന്ന് ക്രമസമാധാന നില നിലനിർത്താൻ നഗരത്തിലുടനീളം വൻതോതിൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
മാത്രമല്ല സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്. യുപിയിലെ ക്രമസമാധാന നില തകർക്കാൻ ആരെങ്കിലും മനഃപൂർവ്വം ശ്രമിക്കുന്നുണ്ടോ എന്നാണ് പ്രധാന അന്വേഷണം. പോലീസിന്റെ സമയോചിത ഇടപെടൽ മൂലമാണ് വലിയ കലാപം ഒഴിവായത്.
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…