വി ഡി സതീശൻ
തിരുവനന്തപുരം : സംസ്ഥാനത്ത് തുടരുന്ന ശക്തമായ പ്രകൃതിക്ഷോഭത്തിലും മഴക്കെടുതിയിലും ഇതുവരെ 15 പേർ മരണപ്പെടുകയും 7 പേരെ കാണാതാവുകയും ചെയ്തതായി മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എട്ടു ലക്ഷം രൂപ വീതം ധനസഹായം നൽകും. വിവിധ ജില്ലകളിൽ കനത്ത നാശനഷ്ടം വിതച്ച മഴക്കെടുതിയെ നേരിടാൻ വിപുലമായ രക്ഷാപ്രവർത്തനങ്ങളും സമഗ്രമായ പുനരധിവാസ പദ്ധതികളുമാണ് സർക്കാരിന്റെ നേതൃത്വത്തിൽ ഏകോപിപ്പിച്ചിരിക്കുന്നത്.
ദുരന്ത ബാധിതർക്ക് ആശ്വാസമേകുന്ന വലിയ ധനസഹായ പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് നാലു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടു ലക്ഷം രൂപയും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടു ലക്ഷം രൂപയും ഉൾപ്പെടെയാണ് 8 ലക്ഷം രൂപ ലഭ്യമാക്കുന്നത്. മണ്ണിടിച്ചിലും ഉരുൾപൊട്ടലും കാരണം വീടും സ്ഥലവും പൂർണ്ണമായി നഷ്ടപ്പെട്ടവർക്കുള്ള സഹായധനം 10 ലക്ഷത്തിൽ നിന്ന് 12 ലക്ഷം രൂപയായി ഉയർത്തി. നിർമ്മാണ സാമഗ്രികളുടെ വിലവർദ്ധനവ് കണക്കിലെടുത്ത്, പൂർണ്ണമായി തകർന്ന വീടുകളുടെ പുനർനിർമ്മാണ തുക നാലു ലക്ഷത്തിൽ നിന്ന് ആറു ലക്ഷം രൂപയായും വർദ്ധിപ്പിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്ന കുടുംബങ്ങൾക്ക് അടിയന്തര ആവശ്യങ്ങൾക്കായി 3,800 രൂപ വീതം നൽകാനും തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഒരു കാർഡിലെ രണ്ടുപേർക്ക് പ്രതിദിനം 300 രൂപ വീതം സഹായം നൽകാനും തീരുമാനമായിട്ടുണ്ട്.
കോട്ടയം, ഇടുക്കി, കൊല്ലം, മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലകളിലും വിഴിഞ്ഞത്തും മുതലപ്പൊഴിയിലുമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കാണാതായവർക്കായി വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്തുടനീളം 316 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനക്ഷമമാണ്. പത്തനംതിട്ടയിലും കോട്ടയത്തുമായി എൻ.ഡി.ആർ.എഫ് സംഘങ്ങളെ വിന്യസിച്ചതിന് പുറമെ ആരക്കോണത്തുനിന്ന് കൂടുതൽ സംഘങ്ങളെ ആവശ്യപ്പെട്ടിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഹെലികോപ്റ്റർ മാർഗ്ഗം ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും പൂർത്തിയായി.
അണക്കെട്ടുകളിലെ ജലനിരപ്പിനെച്ചൊല്ലി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. ഇടുക്കി, ഇടമലയാർ, ബാണാസുര സാഗർ തുടങ്ങിയ പ്രധാന അണക്കെട്ടുകളിൽ നിലവിൽ ജലനിരപ്പ് വളരെ താഴ്ന്നനിലയിലാണ്. ചെറിയ അണക്കെട്ടുകളിലെ സ്ഥിതിഗതികൾ ജലസേചന വകുപ്പും കെ.എസ്.ഇ.ബിയും ദിവസേന രണ്ട് തവണ വിലയിരുത്തുന്നുണ്ടെന്നും ജില്ലാ കളക്ടറുടെ അംഗീകാരത്തോടെ മാത്രമേ ഷട്ടറുകൾ തുറക്കൂ എന്നും സർക്കാർ വ്യക്തമാക്കി. കനത്ത മഴയിൽ 165 ഹെക്ടറോളം സ്ഥലത്തെ കൃഷി നശിക്കുകയും 3,596 കർഷകരെ അത് നേരിട്ട് ബാധിക്കുകയും ചെയ്തിട്ടുണ്ട്. കർഷകർക്കുള്ള നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുന്നതിനുള്ള കൃഷി വകുപ്പിന്റെ പുതിയ പ്രൊപ്പോസൽ അടുത്ത മന്ത്രിസഭാ യോഗത്തിൽ പരിഗണിച്ച് അന്തിമ തീരുമാനമെടുക്കും.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…