ദുബായ്: ലോകകപ്പില്‍നിന്ന് പാക്കിസ്ഥാനെ ഒഴിവാക്കണമെന്ന ബിസിസിഐയുടെ ആവശ്യം ഐസിസി തള്ളി. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം തങ്ങളുടെ പരിഗണനയിലുള്ള വിഷയമല്ലെന്നു വിശദീകരിച്ചാണ് ഐസിസി ആവശ്യം തള്ളിയത്.
പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഐസിസിക്കും അംഗരാജ്യങ്ങള്‍ക്കും കത്തെഴുതിയത്. ഇക്കാര്യത്തില്‍ ഭരണകൂടങ്ങള്‍ക്കാണ് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതെന്നും ഐസിസിക്കു യാതൊരു പങ്കുമില്ലെന്നും മറുപടി ലഭിച്ചു.
ഐസിസിയുടെ നിലപാടിനോടു പ്രതികരിച്ച ബിസിസിഐ പ്രതിനിധി, ഇക്കാര്യം തങ്ങള്‍ക്ക് അറിയാമായിരുന്നെന്നും ഒരു സാധ്യത പരീക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞു. വെള്ളിയാഴ്ച ശശാങ്ക് മനോഹറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഐസിസി യോഗമാണ് വിഷയം ചര്‍ച്ച ചെയ്തത്. ബിസിസിഐക്കായി ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരിയാണ് യോഗത്തില്‍ പങ്കെടുത്തത്. ജൂണ്‍ പതിനാറിനാണ് ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന് മത്സരം.
സംസ്ഥാനമൊട്ടാകെ ദിനം പ്രതി ടണ്‍ കണക്കിന് മ-യ-ക്കു മരുന്നുകള്‍ പിടികൂടുന്നു. വഴി നീളേ ബാറുകള്‍ തുറക്കുന്നു...അ-ക്ര-മി-ക-ളുടെ കൈകളിലേക്ക് നാടിനെ എറിഞ്ഞു…
രണ്ടിടത്ത് വിജയം ഉറപ്പ് ; മറ്റു രണ്ടിടത്ത് അട്ടിമറി സാധ്യത ! കണക്കുസഹിതം ബിജെപിയുടെ അവലോകനം ഇങ്ങനെ #loksabhaelection2024 #bjp…
മൈക്കിന് വേണ്ടി അടികൂടിയ സുധാകരനെ പിന്നിൽ നിന്ന് കുത്തി സതീശൻ | 0TTAPRADAKSHINAM #vdsatheesan #ksudhakaran
തിരുവല്ലയില്‍ സ്കൂട്ടര്‍ യാത്രികയെ തടഞ്ഞു നിര്‍ത്തിയ ശേഷം വലിച്ചു താഴെയിട്ട് മദ്യപാനി. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേര്‍ക്ക്…
റഷ്യൻ മനുഷ്യക്കടത്ത് കേസിൽ ഇടനിലക്കാരായ രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കഠിനംകുളം സ്വദേശികളായ അരുൺ, പ്രിയൻ എന്നിവറിയാണ്…
ആര്യ രാജേന്ദ്രൻ കസേരയിൽ നിന്നിറങ്ങാൻ ഒരുങ്ങിയിരുന്നോ ; മേയറൂട്ടിയുടെ ഭരണമികവ് തുറന്നുകാട്ടി കരമന അജിത് | KARAMANA AJITH #mayoraryarajendran…