പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന ബസിൽ വച്ച് യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ റിട്ട. ജില്ലാ ജഡ്ജിക്ക് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി–5 ജാമ്യം അനുവദിച്ചു. കിളിമാനൂര്‍ മുക്ക് റോഡ് ഗീതാ മന്ദിരത്തിൽ റിട്ട. ജില്ലാ ജഡ്ജി ആർ.രാമബാബുവിനാണ് (61) ഉപാധികൾ ഇല്ലാതെ ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഏപ്രിൽ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നു തന്നെ പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കളിമാനൂരില്‍നിന്ന് ബസില്‍ കയറിയ പ്രതി, സ്ത്രീകളുടെ സീറ്റില്‍ ഒറ്റയ്ക്കിരിക്കുകയായിരുന്ന യുവതിയെ ശല്യം ചെയ്യുകയായിരുന്നു. കേശവദാസപുരത്ത് എത്തിയപ്പോഴേക്കും യുവതി ബഹളം വച്ചു. തുടര്‍ന്ന് ബസ് ജീവനക്കാരും മറ്റു യാത്രക്കാരും ഇടപെടുകയും മണ്ണന്തല പൊലീസെത്തി രാമബാബുവിനെ അറസ്റ്റു ചെയ്യുകയും ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചതുൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരുന്നു ഇയാൾക്കെതിരെ കേസെടുത്തത്.
ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…
കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…
ന്യൂഡല്‍ഹി : ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തിന്റെയും കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍…
തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരെ കൊണ്ടുവിടാനും വന്നിറങ്ങുന്നവരെ കൂട്ടിക്കൊണ്ടുപോകാനുമെത്തുന്ന വാഹനങ്ങള്‍ക്ക് അദാനി ഗ്രൂപ്പ് താങ്ങാനാവാത്ത പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തി.…
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…