India

ബിഹാറിൽ ജയിൽ നിയമ ഭേദഗതി നടത്തി ജെഡിയു സർക്കാർ; കൊലക്കേസ് പ്രതിയായ മുൻ എംപി മോചിതനാകും; നീക്കത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി

പാറ്റ്‌ന : ബിഹാറിൽ ജെഡിയു സർക്കാർ നടത്തിയ ജയിൽ ചട്ടങ്ങളിൽ വരുത്തിയ പരിഷ്കാരങ്ങൾ കാരണം തടവ് ശിക്ഷ അനുഭവിക്കുകയായിരുന്ന മുൻ എംപിയും കൊലക്കേസ് പ്രതിയുമായ ആനന്ദ് മോഹൻ സിങ് ജയിൽ മോചിതനാകും. നടപ്പിലാക്കിയ പരിഷ്കരണം മൂലം 27 തടവുകാരാണ് ജയിൽ മോചിതരാകുക. ഈ മാസം ആദ്യമാണ് ബിഹാർ സർക്കാർ ജയിൽനിയമങ്ങൾ പരിഷ്‌കരിച്ചത്. സർക്കാർ ജീവനക്കാരെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ കൊലപ്പെടുത്തിയവർക്ക് ശിക്ഷാ ഇളവില്ല എന്ന ചട്ടമടക്കം റദ്ദാക്കിയത് സംസ്ഥാനത്ത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ആനന്ദ് മോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം,1994ൽ ഗോപാൽഗഞ്ച് ജില്ലയിലെ ജില്ലാ മജിസ്‌ട്രേറ്റ് ജി.കൃഷ്ണനായിക്കിനെയാണ് കൊലപ്പെടുത്തിയത്. കേസിൽ ആനന്ദ് മോഹന് 2007ൽ ബിഹാർ കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ പാറ്റ്‌ന ഹൈക്കോടതി അത് ജീവപര്യന്തമായി ഇളവു ചെയ്തിരുന്നു.

ക്രിമിനൽ പശ്ചാത്തലമുള്ളവരെ മോചിപ്പിക്കുന്നതിനെതിരെ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ രംഗത്തെത്തി. ദലിത് വിരുദ്ധ നീക്കങ്ങൾക്കാണ്, ആനന്ദ് മോഹന് ശിക്ഷാ ഇളവു നൽകിയതെന്നും അതിൽ ദുരൂഹതയുണ്ടെന്നും ബിഎസ്പി കുറ്റപ്പെടുത്തി. ബിഹാർ സർക്കാരിന്റെ ഈ നീക്കം രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് ബിഎസ്പി നേതാവ് മായാവതി ട്വീറ്റ് ചെയ്തു.

ആനന്ദ് മോഹൻ സിങ്ങിന്റെ മോചനം രജ്പുത് വോട്ടർമാരെ സ്വാധീനിക്കാനാണെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ രണ്ടു വർഷമായി നിരവധി നേതാക്കൾ ആനന്ദ് മോഹൻ സിങ്ങിന്റെ മോചനം ആവശ്യപ്പെട്ടിരുന്നു.

B4 Admin

Recent Posts

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

3 hours ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

8 hours ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

22 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

23 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

23 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

23 hours ago