Kerala

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പൊതുവഴിയിൽ ലൈംഗികാതിക്രമം; സ്‌കൂൾ വിട്ടുവരികയായിരുന്ന പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശി മുഹമ്മദ് അബ്ദുൾ ബാസിത് അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സ്‌കൂൾ വിട്ടുവരികയായിരുന്ന പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി പീഡിപ്പിക്കുകയായിരുന്നു. കോഴിക്കോട് ഫറോക്ക് സ്വദേശി മുഹമ്മദ് അബ്ദുൾ ബാസിതാണ് പിടിയിലായത്. ആറാം ക്ലാസ് കാരിക്കാണ് ക്രൂരമായ അനുഭവമുണ്ടായത്.

ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. സ്‌കൂൾ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ ബൈക്കിലെത്തിയ മുഹമ്മദ് അബ്ദുൾ ബാസിത് കുട്ടിയെ പൊതുവഴിയിൽ തടഞ്ഞുനിർത്തി പീഡിപ്പിക്കുകയായിരുന്നു. കുട്ടി വീട്ടിലെത്തി വിവരമറിയിച്ചതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതി ലഭിച്ചയുടൻ ഫറോക്ക് പോലീസ് സംഭവ സ്ഥലത്ത് എത്തുകയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ഇതിൽ നിന്നും കൃത്യമായ തെളിവുകൾ ലഭിച്ചു. ഇതോടെ അബ്ദുൾ ബാസിതിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതി ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ബാസിതിനെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Meera Hari

Recent Posts

“പോരാളി ഷാജിമാരെ തള്ളിപ്പറയുന്നത് തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയം അവരുടെ തലയില്‍ കെട്ടിവച്ച് മുഖ്യമന്ത്രിക്കും നേതാക്കള്‍ക്കും രക്ഷപ്പെടാൻ !” രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ

യുഡിഎഫ് നേതാക്കളെ സൈബര്‍ ലോകത്ത് വളഞ്ഞിട്ട് ആക്രമിക്കാന്‍ പോറ്റിവളര്‍ത്തിയ പോരാളി ഷാജിമാരെ ഇപ്പോള്‍ തള്ളിപ്പറയുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത…

50 mins ago

ബാർ കോഴ വിവാദം !തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

ബാർ കോഴ വിവാദത്തിൽ മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. വെള്ളയമ്പലത്തെ വീട്ടിൽ…

57 mins ago

രക്തദാനം മഹാദാനം !

രക്തദാനം ചെയ്താലുള്ള ഗുണങ്ങൾ ഇതൊക്കെയാണ്..

1 hour ago

ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി വീണാ ജോർജ് കുവൈറ്റിലേക്ക് പോയിട്ട് കാര്യമില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ ; കേന്ദ്രമന്ത്രി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും കേരളാ ഗവർണർ

തൃശൂർ : കുവൈറ്റിൽ ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി വീണാ ജോർജ് പോയിട്ട് കാര്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.…

2 hours ago

കശ്മീരിൽ നിന്ന് ഭീകരരെ തുരത്തിയതിന് ജീവൻ ബലിയർപ്പിക്കേണ്ടിവന്ന ധീര സൈനികൻ ഔറംഗസേബിന്റെ ഓർമകൾക്ക് ആറു വയസ്സ്; ജ്യേഷ്ഠന്റെ ഓർമ്മയിൽ സൈന്യത്തിൽ ചേർന്ന് രാഷ്ട്ര സേവനം നടത്തി അനുജന്മാർ

ജമ്മു: സൈനിക സേവനത്തിനിടെ അവധിയെടുത്ത് വീട്ടിലേക്ക് പോകുംവഴിയാണ് റൈഫിൾമാൻ ഔറംഗസേബിനെ ഭീകരവാദികൾ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. ആ ധീര ദേശാഭിമാനിയുടെ…

2 hours ago