Monday, September 28, 2026

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പൊതുവഴിയിൽ ലൈംഗികാതിക്രമം; സ്‌കൂൾ വിട്ടുവരികയായിരുന്ന പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശി മുഹമ്മദ് അബ്ദുൾ ബാസിത് അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സ്‌കൂൾ വിട്ടുവരികയായിരുന്ന പെൺകുട്ടിയെ വഴിയിൽ തടഞ്ഞു നിർത്തി പീഡിപ്പിക്കുകയായിരുന്നു. കോഴിക്കോട് ഫറോക്ക് സ്വദേശി മുഹമ്മദ് അബ്ദുൾ ബാസിതാണ് പിടിയിലായത്. ആറാം ക്ലാസ് കാരിക്കാണ് ക്രൂരമായ അനുഭവമുണ്ടായത്.

ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. സ്‌കൂൾ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ ബൈക്കിലെത്തിയ മുഹമ്മദ് അബ്ദുൾ ബാസിത് കുട്ടിയെ പൊതുവഴിയിൽ തടഞ്ഞുനിർത്തി പീഡിപ്പിക്കുകയായിരുന്നു. കുട്ടി വീട്ടിലെത്തി വിവരമറിയിച്ചതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതി ലഭിച്ചയുടൻ ഫറോക്ക് പോലീസ് സംഭവ സ്ഥലത്ത് എത്തുകയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ഇതിൽ നിന്നും കൃത്യമായ തെളിവുകൾ ലഭിച്ചു. ഇതോടെ അബ്ദുൾ ബാസിതിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതി ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ബാസിതിനെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Latest Articles