India

രാജീവ്ഗാന്ധി, നരസിംഹറാവു മന്ത്രിസഭകളിൽ അംഗമായിരുന്ന മലയാളിയായ മുൻ കേന്ദ്രമന്ത്രിക്കെതിരെ ദില്ലിയിൽ ലൈംഗീകപീഡന പരാതി; പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് ദില്ലി അമർ കോളനി പോലീസ്

ദില്ലി: രാജീവ്ഗാന്ധി, നരസിംഹറാവു മന്ത്രിസഭകളിൽ അംഗമായിരുന്ന മലയാളിയായ മുൻകേന്ദ്രമന്ത്രിക്കെതിരെ ലൈംഗീക പീഡന പരാതിയിൽ കേസെടുത്ത് പോലീസ്. പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ദില്ലി അമർ കോളനി പൊലീസാണ് കേസ്സെടുത്തത്. ഇന്നലെ ഡൽഹി സാകേത് കോടതിയിൽ മജിസ്ട്രേറ്റ് അതിധി റോയിയ്ക്കു മുന്നിൽ ഹാജരായാണ് ഇരയായ പെൺകുട്ടി ആർട്ടിക്കിൾ 164 പ്രകാരം മൊഴിനൽകിയത്. മുൻ കേരളാ മുഖ്യമന്ത്രി കെ കരുണാകരന്റെ അടുത്ത സഹയാത്രികനായിരുന്നു ആരോപണവിധേയനായ നേതാവ്. രാഷ്ട്രീയത്തിൽ ഉന്നത പദവികൾ കൈകാര്യം ചെയ്തിട്ടുള്ള ഇയാൾക്കെതിരെ നിരവധി അഴിമതിക്കേസുകൾ നിലവിലുണ്ട്. സ്ത്രീകളെ വിവിധ രീതിയിൽ ചൂഷണം ചെയ്ത നിരവധി പരാതികൾ ഇയാൾക്കെതിരെ നേരത്തെയും ഉയർന്നുവന്നിരുന്നു.

മറ്റുരാഷ്ട്രീയപ്പാർട്ടികളിലെ നേതാക്കന്മാരുമായി മികച്ച ബന്ധം പുലർത്തുന്ന ഇയാൾ നിരവധി തവണ പാർട്ടി മാറിയിട്ടുണ്ട്. ഒരു പ്രമുഖ സിപിഎം നേതാവുമായി അടുത്ത ബന്ധം പുലർത്തുന്ന ഇയാൾ പിൽക്കാലത്ത് പല കേസുകളിൽ നിന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പല കേസ്സുകളിൽ നിന്നും രക്ഷപെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ബിനാമി പേരുകളിൽ ഫ്ലാറ്റുകളും ഭൂമിയും ഇയാൾ വാങ്ങിക്കൂട്ടിയതായും ആരോപണമുണ്ട്. സംസ്ഥാനത്തെ ഒരു പ്രമുഖ വ്യവസായിയുടെ മരണവുമായി ബന്ധപ്പെട്ടും ഇയാളുടെ പേര് ഉയർന്നുകേട്ടിട്ടുണ്ട്.

Kumar Samyogee

Recent Posts

സ്വാഭാവിക നടപടിയെങ്കിലും ഈ നോട്ടീസിന് വലിയ രാഷ്ട്രീയ പ്രാധാന്യം ! NOTICE TO KERALA CM

വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടന്റെ ഹർജിയിൽ ഹൈക്കോടതിയുടെ നിർണ്ണായക നടപടി I PINARAYI VIJAYAN #pinarayivijayan #veenavijayan #exalogic

33 mins ago

കേരളത്തിൽ കോൺഗ്രസ് കുടുംബാധിപത്യത്തിനായി ശ്രമിക്കുന്നു; പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ അളിയൻ വദ്രാ ഗാന്ധിയെക്കൂടി മത്സരിപ്പിക്കണം; പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ പരിഹാസവുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് കുടുംബാധിപത്യത്തിന് ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വയനാട് തൻറെ രണ്ടാം കുടുംബമാണ് എന്ന്…

58 mins ago

‘ബൈ ബൈ ടാറ്റാ ഗുഡ് ബൈ ഗയാ’ ! വായനാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് രാഹുൽ മുങ്ങിയെന്ന് ബിജെപി |bjp| |congress|

‘ബൈ ബൈ ടാറ്റാ ഗുഡ് ബൈ ഗയാ’ ! വായനാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് രാഹുൽ മുങ്ങിയെന്ന് ബിജെപി |bjp| |congress|

1 hour ago

പച്ചക്കറി കൃഷിയെ ബാധിച്ച് മഴ! കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞു; വില കുതിക്കുന്നു; വലഞ്ഞ് ജനങ്ങൾ!

വേലന്താവളം: മഴ കുറവായതിനാൽ തമിഴ്‌നാട്ടില്‍ ഉല്‍പ്പാദനം കുറഞ്ഞതോടെ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞു. തമിഴ്നാട് അതിർത്തിയിലുള്ള പാലക്കാട് വേലന്താവളം…

3 hours ago

കൊച്ചി ഡിഎൽഎഫ് ഫ്ലാറ്റിലെ 350 താമസക്കാർക്ക് ഛർദ്ദിയും വയറിളക്കവും; രോഗം പടർന്നത് കുടിവെള്ളത്തിലൂടെയെന്ന് സംശയം

കൊച്ചി: കാക്കനാട്ടെ ഡിഎൽഎഫ് ഫ്ലാറ്റിൽ ഛർദ്ദിയും വയറിളക്കവുമായി 350 പേർ ആശുപത്രിയിൽ ചികിത്സ തേടി. കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നത്…

4 hours ago

ആരും കണ്ടാൽ ഒന്നുനിന്ന് പോകും ! |CHENAB BRIDGE|

ആരും കണ്ടാൽ ഒന്നുനിന്ന് പോകും ! |CHENAB BRIDGE|

4 hours ago