Kerala

ആദ്യശ്രമത്തിൽ പ്രിലിമിനറി പോലും കടന്നില്ല; തളർന്നു പോകാതെ സ്വപ്നത്തെ പിന്തുടർന്നു; രണ്ടാം ശ്രമത്തിൽ ആറാം റാങ്ക്; മലയാളികളുടെ അഭിമാനമായി ഗഹന നവ്യ ജെയിംസ്‌

കോഴിക്കോട് : 2022ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചപ്പോൾ മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് ഗഹന നവ്യ ജയിംസ് എന്ന മിടുക്കി . സിവില്‍ സര്‍വ്വീസ് ആറാം റാങ്ക് ആണ് കോട്ടയം പാല സ്വദേശിനിയും പുലിയന്നൂർ ചിറയ്ക്കല്‍ വീട്ടില്‍ റിട്ട പ്രൊഫസര്‍മാരായ ഡോ പി.കെ ജയിംസിന്റെയും ദീപ ജോര്‍ജ്ജിന്റെയും മകളുമായ ഗഹന നവ്യ ജയിംസ് നേടിയിരിക്കുന്നത്.

പഠിക്കുന്ന കാലത്ത് തന്നെ സിവില്‍ സര്‍വ്വീസ് സ്വപ്നം കണ്ടിരുന്ന ഗഹനയ്ക്ക് ആദ്യ ശ്രമത്തിൽ പ്രിലിംസ് പോലും കടക്കാന്‍ ഗഹനയ്ക്ക് കഴിഞ്ഞില്ല. എന്നാൽ തളർന്നുപോകാതെ പരിശ്രമിച്ച ഗഹന രണ്ടാമത്തെ ശ്രമത്തില്‍ ആറാം റാങ്ക് നേടി മിന്നുന്ന വിജയമാണ് നേടിയെടുത്തത്. ഇത്ര മികച്ച റാങ്ക് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും കഠിനാധ്വാനവും നിശ്ചയദാർഢ്യവുമാണ് ഇത്ര വലിയ വിജയം നേടിത്തന്നതെന്നും ഗഹന പറയുന്നു.

എസ്എസ്എൽസി മുതൽ പിജി വരെയുള്ള പഠനം മികച്ച ഗ്രേഡിലും ഒന്നാം സ്ഥാനത്തോടയുമാണ് ഗഹന പൂർത്തീകരിച്ചത്. എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ ഗഹന ബിരുദം നേടിയത് ചരിത്രത്തിലായിരുന്നു. ബിഎ ഹിസ്റ്ററിയിലും പിജി പൊളിറ്റിക്കല്‍ സയന്‍സിലും ഒന്നാം റാങ്കും ഈ മിടുക്കി സ്വന്തമാക്കി.

Anandhu Ajitha

Recent Posts

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം ! സത്രസമാപന സഭയും കൂടിപ്പിരിയലും ; തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രം ! സത്രസമാപന സഭയും കൂടിപ്പിരിയലും ; തത്സമയക്കാഴ്ച

25 mins ago

പ്രതികരിക്കാതെ സിപിഎം ! വെളിപ്പെടുത്തലുകളിൽ പാർട്ടിയിൽ പ്രതിസന്ധി

സഖാക്കൾ ഊറ്റം കൊണ്ടിരുന്ന സമര ചരിത്രങ്ങൾ ഓരോന്നായി പൊളിയുന്നു ! സോളാർ വെളിപ്പെടുത്തലിൽ പാർട്ടി ഉലയുന്നു I CPIM

28 mins ago

ജിഷ വധക്കേസ് ! പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയും

പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്…

43 mins ago

വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ആക്രമണം ! കിർഗിസ്ഥാനിൽ 7 പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു ! ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്രം !

ബിഷ്കെക്ക് : കിർഗാനിസ്ഥാനിൽ വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണങ്ങളിൽ ഏഴ് പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. കിർഗിസ്ഥാനിലെ ബിഷ്കെക്കിലാണ് വിദേശ…

2 hours ago

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതി ! അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാര്‍ അറസ്റ്റിൽ ! ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായത് കേജ്‌രിവാളിന്റെ വീട്ടിൽ നിന്ന് !

സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റിലായി. ആരോപണം പുറത്ത്…

3 hours ago