Sexual harassment complaint again in Alappuzha CPIM; It is also alleged that the leaders threatened the young woman who complained against the area committee member
ആലപ്പുഴ: സിപിഐഎമ്മില്‍ വീണ്ടും ലൈംഗികാധിക്ഷേപ പരാതി. ആലപ്പുഴ ഏരിയ കമ്മിറ്റി അംഗത്തിനെതിരെയാണ് പാര്‍ട്ടി മെമ്പറായ യുവതി പരാതി നൽകിയിരിക്കുന്നത്. പാര്‍ട്ടിയില്‍ ഉന്നമനത്തിനായി കാണേണ്ട പോലെ കാണണമെന്ന് പറഞ്ഞെന്നും മോശമായി പെരുമാറിയെന്നുമാണ് പരാതിയിൽ പറയുന്നത്.
പരാതി പറഞ്ഞതിന് ചില നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി ആരോപിച്ചു. രണ്ടു മാസങ്ങള്‍ക്ക് മുന്‍പായിരുന്നു യുവതി പരാതി നല്‍കിയിരുന്നത്. ആലപ്പുഴ നോര്‍ത്ത് ഏരിയ സെക്രട്ടറിക്ക് സംഭവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും പരാതി നല്‍കരുതെന്ന് ആവശ്യപ്പെട്ടതായി പരാതിക്കാരി പറയുന്നു.
കഴിഞ്ഞ ശനിയാഴ്ച വീണ്ടും പരാതിയുമായി യുവതി ആലപ്പുഴയിലെ ജില്ല കമ്മിറ്റിയെ സമീപിച്ചു. എന്നാല്‍ ഏരിയ സെക്രട്ടറി പരാതിയുമായി മുന്നോട്ട് പോകരുതെന്നും പ്രാദേശികമായി എന്തെങ്കിലും വിഷയമുണ്ടെങ്കില്‍ പരിഹരിക്കാമെന്നായിരുന്നു മറുപടി ലഭിച്ചത്. പരാതിയില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്ന് പരാതിക്കാരിയായ തുമ്പോളി ലോക്കല്‍ കമ്മിറ്റിയഗം കൂടിയായ യുവതി പറയുന്നു. പാര്‍ട്ടിയില്‍ നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ പോലീസിനെയും സംസ്ഥാന വനിതാ കമ്മീഷനെയും സമീപിക്കുമെന്ന് പരാതിക്കാരി പറഞ്ഞു.
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…
പുരാതന ഭാരതത്തിലെ ലോഹവിദ്യ (Metallurgy) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ആധുനിക ശാസ്ത്രം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സങ്കീർണ്ണമായ…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…